വാഷിംഗ്ടൺ: അമേരിക്കയിൽ താമസിക്കുന്ന വിദേശികളുടെ കൈവശം കുടിയേറ്റ രേഖകൾ എപ്പോഴുമുണ്ടാകണമെന്ന നിയമം നടപ്പാക്കി. പ്രൊട്ടക്ടിoഗ് ദി അമേരിക്കൻ പീപ്പിൾ എഗെൻസ്‌റ്റ് ഇൻവേഷൻ എന്ന പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായ ചട്ടങ്ങൾ വെള്ളിയാഴ്‌ച മുതലാണ് പ്രാബല്യത്തിലായത്.
എച്ച് വൺ ബി വീസയിലുൾപ്പെടെ യുഎസിൽ താമസിക്കുന്ന എല്ലാവർക്കും ഈചട്ടം ബാധകമാണ്. അമേരിക്കയിൽ തങ്ങൾ താമസിക്കുന്നത് നിയമപരമായാണെന്നു തെളിയിക്കുന്ന രേഖകളാണ് എപ്പോഴും കയ്യിൽ വയ്ക്കേണ്ടത്.
അമേരിക്കയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ സർക്കാർ വെബ്സൈറ്റിൽ റജിസ്‌റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യാത്ത കുടിയേറ്റക്കാർക്ക് പിഴയും തടവും ഉൾപ്പെടെ ശിക്ഷകളാണു നിർദേശിച്ചിരിക്കുന്നത്. റജിസ്റ്റർ ചെയ്യാത്തവർക്ക് 6 മാസം വരെ തടവുശിക്ഷയും ലഭിച്ചേക്കാം.