വാഷിംട്ണ്‍: ട്രംപ് രണ്ടാം വട്ടം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിനു പിന്നാലെ നടപ്പാക്കുന്ന താരിഫ് വിഷയമുള്‍പ്പെടെയുള്ള സാമ്പത്തീക കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ രാജ്യത്തിനു മുന്നിലുള്ളത് വന്‍ വെല്ലുവിളിയെന്നു സാമ്പത്തീക വിദഗ്ധര്‍. 2008ല്‍ ലോകവ്യാപകമായി ഉണ്ടായ മാന്ദ്യത്തേക്കാള്‍ വലിയെ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയാണ് തനിക്കുളളതെന്നു ഹെഡ്ജ് ഫണ്ട് ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സിന്റെ സ്ഥാപകനായ റേ ഡാലിയോ പറഞ്ഞു. 2008 ലെ മാന്ദ്യത്തെക്കുറിച്ച് വ്യക്തമായ പ്രവചനം നടത്തിയ വ്യക്തിയാണ് ഡാലിയോ. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ട്രംപിന്റെ താരിഫ് നയങ്ങള്‍ കാരണം അമേരിക്ക മാന്ദ്യത്തിലേക്ക് വീഴാന്‍ സാധ്യതയുണ്ടോ എന്ന മോഡറേറ്റര്‍ ക്രിസ്റ്റന്‍ വെല്‍ക്കറുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഡാലിയോ.
അമേരിക്കയ്ക്ക് പണക്രമത്തില്‍ തകര്‍ച്ചയുണ്ടെന്നു പറഞ്ഞ ഡാലിയോ
താരിഫുകള്‍, നിലവിലുള്ള ശക്തിയെ വെല്ലുവിളിക്കുന്ന രീതി എന്നിവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് നിര്‍ണായകം.
അമേരിക്കയില്‍ ഉത്പാദന മേഖലയിലെ ഇടിവും അവശ്യ വസ്തുക്കള്‍ക്കായി ചൈന പോലുള്ള മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതിലേക്ക് നയിക്കുന്നതും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇത് എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതും നിര്‍ണായകമാണ്.
രാജ്യത്തിന്റെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനമായി കുറയ്ക്കണം. ഇതിനായി യു.എസ് കോണ്‍ഗ്രസ് ശക്തമായ നടപടകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.