Thursday, May 1, 2025

HomeAmericaട്വൻറി ട്വൻറി ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു

ട്വൻറി ട്വൻറി ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു

spot_img
spot_img

ബാബു പി സൈമൺ

ഡാളസ്: നാലാമത് ട്വൻറി 20 ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ ഏപ്രിൽ 13 ഞായറാഴ്ച മുതൽ ആരംഭിച്ചു. ഞായറാഴ്ച നാലുമണിക്ക് നടത്തപ്പെട്ട ആദ്യമത്സരം സിറ്റി ഓഫ് ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളി സ്ഥാനാർത്ഥി ഷിബു സാമുവൽ ഉദ്ഘാടനം ചെയ്തു.

പകലും രാത്രിയുമായി നടന്ന മത്സരത്തിൽ ലയൺസ്‌ ടീം ജേതാക്കളായി. മത്സരത്തിൽ ഡാളസ് ലയൺസ്‌ ടീം ക്ലബ്ബിൻറെ ക്യാപ്റ്റൻ ജോയൽ ഗിൽഗാൽ 8 ബൗണ്ടറികളും 4 സിസ്‌റുകളും ഉൾപ്പെടെ 80 റൺസ് അടിച്ചെടുത്തു കൊണ്ട് മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു . ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലയൺസ്‌ ടീം നാല് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു. എന്നാൽ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ടീമിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ സാധിച്ചുള്ളു.

നാലാം സീസണിൽ ജോയൽ ഗിൽഗാൽ നയിക്കുന്ന ഡാളസ് ലയൺസ്‌, അജു മാത്യു നയിക്കുന്ന ഡാളസ് ബ്ലാസ്റ്റേഴ്സ് , മാത്യു (മാറ്റ്) സെബാസ്റ്റ്യൻ നയിക്കുന്ന ഡാളസ് വാരിയേഴ്സ് , അലൻ ജയിംസ് നയിക്കുന്ന ഡാളസ് ചാർജേഴ്സ്, എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒരു മാസത്തോളം നീണ്ടു നിൽക്കുകയും , രാത്രിയും പകലുമായി നടത്തപ്പെടുന്ന എല്ലാ മത്സരങ്ങളും , ഗാർലാൻഡ് സിറ്റിയിൽ സ്ഥിതിചെയ്യുന്ന ഓട്സ് ഡ്രൈവിലുള്ള ക്രിക്കറ്റ് മൈതാനത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് മത്സരങ്ങൾ കണ്ട് ആസ്വദിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ക്രമീകരണങ്ങളും, ഇരിപ്പിടങ്ങളും തയ്യാറാക്കിയിട്ടുണ്ട് എന്നും , ക്രിക്കറ്റ് പ്രേമികളുടെ അഭ്യർത്ഥന മാനിച്ച് മത്സരങ്ങൾ കാണുവാനുള്ള പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.

ഡാളസ് ഫോർട്ട് വര്ത്ത സിറ്റികളിൽ വളർന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തി, അവർക്ക് വേണ്ടുന്ന പരിശീലനം നൽകുന്നതിന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം കാണിക്കുന്ന താല്പര്യങ്ങൾക്ക് ടീമിനെ പ്രത്യേകം അഭിനന്ദിക്കുകയും, സിറ്റി ഓഫ് ഗാർലണ്ടിൽ ക്രിക്കറ്റ് പ്രചാരത്തിനായി കൂടുതൽ മൈതാനങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രത്യേക കർമ പരിപാടികൾക്ക് നേതൃത്വം നൽകുവാൻ താൻ പരിശ്രമിക്കുമെന്ന് ഉദ്ഘാടനവേളയിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീ. ഷിബു സാമുവൽ അറിയിച്ചു.

മത്സരങ്ങളുടെ മെഗാ സ്പോൺസറായി ജസ്റ്റിൻ വർഗീസ് ( ജസ്റ്റിൻ വര്ഗീസ് റീയൽറ്റി), മറ്റു സ്പോൺസർമാർ ബിജു തോമസ് ( എയ്ഞ്ചൽവാലി ഹോസ്പിസ്), വിൻസെന്റ് ജോൺകുട്ടി (റെഡ് ചില്ലീസ്
റസ്റ്റോറൻറ് ) എന്നീ ബിസിനസ് സ്ഥാപനങ്ങൾ ടൂർണമെൻറ് വിജയത്തിനുവേണ്ടി കമ്മിറ്റിയോടൊപ്പം ചേർന്ന് പ്രവർത്തിച്ചു വരുന്നു എന്ന് സംഘാടകർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments