Saturday, April 19, 2025

HomeAmericaപ്രവാസി മലയാളികളുടെ ആരാധനാലയങ്ങളിൽ ഗ്രൂപ്പ്‌ സൃഷ്ടിക്കുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം

പ്രവാസി മലയാളികളുടെ ആരാധനാലയങ്ങളിൽ ഗ്രൂപ്പ്‌ സൃഷ്ടിക്കുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം

spot_img
spot_img

(എബി മക്കപ്പുഴ)

ഡാളസ്: പിറന്ന മണ്ണിൽ മാന്യമായി ജീവിക്കുവാൻ വകയില്ലാതെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി വരുന്ന മലയാളി സുഹൃത്തുക്കൾ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും അന്യോന്യം സ്നേഹത്തോടു വസിക്കുവാനാണ്.

ആർക്കു ആരെയും ആശ്രയിക്കാതെ കഴിഞ്ഞു കൂടുവാനുള്ള അവസരങ്ങൾ ഈശ്വരൻ നൽകി. ജോലിചെയ്തു ജീവിക്കണം എന്ന് മാത്രം ചിന്തിച്ചു വിദേശത്തേക്ക് വന്നവർക്കു നല്ല പദവി, സ്വത്തു വകകൾ ആഡംബര വാഹനങ്ങൾ എല്ലാം നൽകി ഈശ്വരൻ ഓരോ വ്യക്തികളെയും അനുഗ്രഹിച്ചു.

എന്നാൽ പഴയ നാളുകളെ ഓർക്കാതെ മലയാളി സമൂഹത്തിനു അപമാനായി മാറിയിട്ടുള്ള ചില സ്വാർത്ഥ മോഹികൾ സ്വന്തം സ്ഥാനമാനങ്ങൾക്കു വേണ്ടി ആരാധനാലയങ്ങളിൽ ഗ്രുപ്പുകൾ സൃഷ്ടിക്കുന്നു.

തമ്മിൽ അടിപ്പിക്കുന്നു.ഇത്തരം കീടങ്ങളെ നമ്മൾ തെരഞ്ഞു കണ്ടു പിടിക്കണം. അവരെ സമൂഹത്തിൽ ഇതര പദവിലേക്കു വരുവാൻ അനുവദിക്കരുത്.
രാത്രികളെ പകലാക്കി നല്ല ഭാവി ജീവിതം ചന്തിച്ചു ആഴ്ചകളിൽ ആറു ദിവസവും ജോലി ചെയ്തു വിശ്രമ ദിവസമായ ഞയറാഴ്ച്ച ഈശ്വരനെ ആരാധിക്കുവാൻ വരുന്ന ഓരോ വ്യക്തികളും ആഗ്രഹിക്കുന്നത് അലപം മനോ സുഖമാണ്. എന്നാൽ അവിടെയൊക്കെ ഗൂപ്പുകൾ സൃഷ്ടിച്ചു ഓരോ മനുഷ്യ മനസ്സുകൾക്കും അകലം സൃഷ്ടിക്കുന്നു. നൊമ്പര ഹൃദയവുമായി ദേവാലയങ്ങളിലേക്കു കടന്നു വരുന്നവർക്ക് ആശ്വാസത്തിന് പകരം പകയുടെയും വിദ്വേഷത്തിന്റയും വിത്തുകളാണ് ഓരോരുത്തർക്കും ലഭിക്കുക.

ആരാധനാലയങ്ങളിൽ ഈശ്വര വിശ്വാസികളെ പല തട്ടുകളാക്കി മാറ്റി ഇത്തരം കീടങ്ങൾ സമൂഹത്തിലേക്ക് കടന്നു വരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
നമ്മൾക്ക് അഭയം തന്ന ഈ രാജ്യത്തിന്റെ നന്മ നാം മറക്കരുത്. കുട്ടിക്കാലത്തു കഴിക്കുവാൻ ഉപ്പുമാവും പാലും തന്നു പോറ്റിയ ഈ രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുവാൻ ആഗ്രഹിച്ചു മുന്നോട്ടു വരുന്നവരെ നാം മനസ്സിലാക്കണം. ഇത്തരക്കാരെ മലയാളികൾ മനസ്സിലാക്കണം.

നാമൊക്കെ പിറന്ന മണ്ണിനെ ഉപേക്ഷിച്ചിട്ടാണ് അമേരിക്കയുടെ പൗരത്വത്തെ സ്വീകരിച്ചത്. ഇപ്പോൾ നമ്മുടെ നാട് അമേരിക്കയാണ്. നമുക്ക് അഭയം തന്നു
തെറ്റി പോറ്റിയ ഈ രാജ്യത്തിൻറെ വികസന പ്രവർത്തങ്ങളിൽ നാം പങ്കാളികൾ ആവണം.

അതുകൊണ്ടു അമേരിക്കയുടെ വികസനത്തിന് തുരങ്കം വയ്ക്കുന്ന, സ്വന്തം പോക്കറ്റിനു ഘനം കൂറ്റൻ ശ്രമിക്കുന്ന വിരുതന്മാരെ നാം മനസ്സിലാക്കണം. അത്തരക്കരെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റണം. ഇടുങ്ങിയ ചിന്താഗതികൾ ഉപേക്ഷിച്ചു ഈ രാജ്യത്തെ സ്നേഹിക്കാൻ നമ്മൾ മുന്നോട്ടു വരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments