(അനശ്വരം മാമ്പിള്ളി )
ഡാളസ് : ലൈറ്റ് മീഡിയ എന്റർടൈൻമെന്റും ഫ്രീഡിയ എന്റർടൈൻമെന്റ് ആന്റ് വണ്ടർവാളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 6മണിക്ക് മെസ്കിറ്റു ഷാരോൺ ഇവന്റ് സെറ്ററിൽ വെച്ച് നടത്തുന്നു.
റിമാ കല്ലിങ്ങൽ, അപർണ ബാലമുരളി, നിഖില വിമൽ എന്നീ സിനി ആർടിസ്റ്കളും,അനു ജോസഫ്, ജോ കുര്യൻ തുടങ്ങി ഗായകരും പങ്കെടുക്കുന്നു. അരുൺ ജോണി റെയ്ത് കെ. എം, ജോഫി ജേക്കബ്, ടിജോ ജോയ്, സ്റ്റാൻലി ജോൺ എന്നിവരാണ് ഇതിന്റെ സംഘാടകർ. ഈ ഏപ്രിൽ മാസത്തെ നല്ലൊരു എന്റർടൈൻമെന്റ് പ്രോഗ്രാം തന്നെയായിരിക്കും ഇതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.