വാഷിംഗ്ടണ്‍: പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അമേരിക്കയിലെ സര്‍വകലാശാല കാമ്പസുകളില്‍ രൂക്ഷമായതിനു പിന്നാലെ പ്രതിഷേധത്തിനു കടിഞ്ഞാണിടാന്‍ നീക്കവുമായി ട്രംപ് ഭരണകൂടും. പ്രതിഷേധം നടത്തുന്ന വിദേശ വിദ്യാര്‍ഥികളെയാണ് ആദ്യം ലക്ഷ്യമിടുന്നത്. ഇവരുടെ വീസ റദ്ദാക്കി രാജ്യത്തു നിന്നും പുറത്താക്കുന്ന നടപടികളാണ് അതിവേഗം നടക്കുന്നത്. അമേരിക്കയിലെ 88 സര്‍വകലാശാലകളിലായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ വീസ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ഭീഷണികള്‍ നേരിടുന്നു. അനൗദ്യോഗീക കണക്കു പ്രകാരം 500 ലേറെ വിദ്യാര്‍ഥികളുടെ വീസ ഇതിനോടകം റദ്ദാക്കപ്പെട്ടു.
നിലവില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍, ബിരുദം പൂര്‍ത്തിയാക്കിയവര്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് വിദ്യാര്‍ഥികള്‍ എന്നിവരുടെ വിസയും കുടിയേറ്റ അനുമതിയുമാണ് റദ്ദാക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒന്‍പത് വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കി. ഇന്ത്യന്‍ വിദ്യാര്‍ഥി ചിന്‍മയ് ദേവ്രെ അടക്കം വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച ഹര്‍ജി നല്‍കി. ടെന്നിസി സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ നടപടി.