വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടം മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളിയഹാർവാഡ് സർവകലാശാലയ്ക്കെതിരേ കടുത്ത നടപടിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർവകലാശാലയുടെ നയമാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള അനുമതി നിഷേധിക്കുമെന്ന് യുഎസ്
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്(ഡിഎച്ച്എസ്) വ്യക്തമാക്കി. ഡിഎച്ച്എസ്സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്‌റ്റി നോം ഹാർവഡിന് കൈമാറിയ കത്തിൽഏപ്രിൽ 30നകം വിദേശവിദ്യാർത്ഥികൾ ഉൾപ്പെട്ടഅക്രമാസക്തമായ പ്രവർത്തികളുടെ രേഖകൾ വകുപ്പിന് കൈമാറണമെന്നും നിർദേശിച്ചു .
ഇത് പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ ചേർക്കാനുള്ള അംഗീകാരം സർവകലാശാലയ്ക്ക് നഷ്ടപ്പെടും. ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യുഎസിലെ ക്യാംപസുകളിൽ പ്രകടനങ്ങൾ നടന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ട്രംപ് അറുപതോളം കോളജുകൾക്കുള്ള ധനസഹായം വെട്ടിക്കുറക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഹാർവഡ് ക്യാംപസിലെ സെമറ്റിക് വിരുദ്ധത ഇല്ലാതാക്കാൻ ഉദ്ദേശിച്ചാണ് നടപ്പാക്കേണ്ട നിർദേശങ്ങളുടെ പട്ടിക വൈറ്റ്ഹൗസ് സർവകലാശാലയ്ക്കു കൈമാറിയത്