വാഷിങ്ടൺ: ഹാർവഡ് സർവകലാശാലയ്ക്കു നൽകുന്ന സഹായത്തിൽ 100 കോടി ഡോളർ കൂടി വെട്ടിക്കുറയ്ക്കാൻ യുഎസ് സർക്കാർ നടപടി തുടങ്ങി. ആരോഗ്യഗവേഷണത്തെയാണ് ഇതു ബാധിക്കുക. ഹാർവഡ് അടക്കമുള്ള സർവകലാശാലകളിലെ പലസ്തീൻ അനുകൂല പ്രകടനങ്ങളുടെ പേരിൽ സർക്കാർ ധനസഹായം മുൻപും തടഞ്ഞുവച്ചിരുന്നു.
ഏതാനും ദിവസം മുൻപ് 2.3 ബില്യൻ ഡോളറിന്റെ സഹായം മരവിപ്പിച്ചിരുന്നു. ഹാർവഡിനു മുന്നിൽ സർക്കാർ വച്ച ആവശ്യങ്ങളുടെ പട്ടിക പരസ്യമാക്കിയതും ഡോണൾഡ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.