വത്തിക്കാൻ സിറ്റി: ലോക സമാധാനത്തിന്റെ ദൂതൻ ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുo വൈറ്റ് ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു..
അതിനിടെ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. . മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രoഎഴുതിയാൽ മതിയെന്നുംമരണപത്രത്തിൽ വ്യക്തമാക്കി.
ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യ കർമ്മ ശുശ്രൂഷകളിലും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിലും പങ്കെടുക്കാനായി മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പുലർച്ചെ റോമിലേക്കു തിരിച്ചു.
ഇന്ന് വത്തിക്കാനിൽ കർദിനാൾമാരുടെ യോഗം ചേരും. കബറടക്കം ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനം നടക്കും.മാർപാപ്പയുടെ വിയോഗത്തിൽ ഇന്ത്യയിൽ 3 ദിവസത്തെ ദുഃഖാചരണം. ഇന്നും നാളെയും സംസ്കാരദിനത്തിലുമാണ് ദുഖാചരണം