ഹൂസ്റ്റണ്‍: പെര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ ആചരിച്ചു. ആരാധനയോടും കല്‍ക്കഴുക്കള്‍ ശുശ്രൂഷയോടും കൂടി പെസഹ ദിനവും കരുണകൊന്തയും കുരിശിന്റെവഴിയും പരിഹാര പ്രദക്ഷിണവും ആയി ദുഃഖവെള്ളിയും ആചാരിച്ചു.


വികാരി റവ. ഫാ. ജോര്‍ജ്ജ് വര്‍ഗീസ് കുന്നത്ത് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ബിനീഷ് സഹ കാര്‍മികത്വം നല്‍കി. എം.എസ്.എം.ഐ സിസ്റ്റേഴ്‌സ് ആഗ്‌നസ്, ബിന്‍സി, ട്രസ്റ്റിമാരയാ സിബി ജേക്കബ്, ഷാജു നേരേപറമ്പില്‍, റെജി സെബാസ്റ്റ്യന്‍, ബെന്നിച്ചന്‍ ജോസഫ് എന്നിവര്‍ വാരാചരണത്തിന് നേതൃത്ത്വം കൊടുത്തു.

വാര്‍ഡ് നേതാക്കള്‍, എസ്.എം.സി.സി, ലേഡീസ് ഫോറം സംഘട്ടനകള്‍ പംങ്കെടുത്തു. 300 കുടുംബങ്ങളില്‍ നിന്നായി 1000-ത്തോളം പേര്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് ഭക്തിപൂര്‍വ്വം സാക്ഷ്യം വഹിച്ചു. ഈ വര്‍ഷം യുവാക്കള്‍ കുരിശിന്റെ വഴിയോടൊപ്പം ഹൃദയസ്പര്‍ശിയായ ലൈവ് പാഷന്‍ പ്ലേ അവതരിപ്പിച്ചു. ജോമോനും ജോഷിയും കലയും സംഗീതവും ഏകോപിപ്പിച്ചു.
ഫോട്ടോ: മോട്ടി മാത്യു (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക) – ഹൂസ്റ്റണ്‍