സൈമണ്‍ വളാച്ചേരില്‍
ഹൂസ്റ്റണ്‍: ഫോമാ സതേണ്‍ റീജിയന്റെ ചാരിറ്റി പദ്ധതികള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന സംഗീത-നൃത്ത വിസ്മയ ഷോ ആയ ‘മര്‍ക്വീ’ നാളെ (ഏപ്രില്‍ 25) വെകുന്നേരം 5 മണിക്ക് മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാളില്‍ (303 PRESENT ST, MISSOURI CITY TX-77489) അരങ്ങേറും.
പ്രമഖ സിനിമാ താരങ്ങളായ റിമാ കല്ലിങ്ങല്‍, അപര്‍ണ ബാലമുരളി, നിഖില വിമല്‍ എന്നിവരും അഞ്ജു ജോസഫ്, ജോബ് കുര്യന്‍ തുടങ്ങിയ ഗായകരും അണിനിരക്കുന്ന പരിപാടി കാഴ്ചക്കാരെ ആസ്വാദനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലെത്തിക്കും. സന്ദീപ് മോഹന്‍, ജോ ജോണ്‍സണ്‍, അലക്‌സ് ടി.ജെ എന്നിവരുടെ ഹോമീസ് ബാന്‍ഡും പരിപാടിക്ക് കൊഴുപ്പേകും.

സുനില്‍ ജോണ്‍ കോര (സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം, സെമെട്രി, ക്രെമെറ്ററി) ആണ് ഇവന്റ് സ്‌പോണ്‍സര്‍. ജോണ്‍ ഡബ്ലിയു വര്‍ഗീസ് (പ്രോംപ്റ്റ് റിയല്‍റ്റി ആന്റ് മോര്‍ട്ട്‌ഗേജ്), സഫാരി ടെക്‌സസ് റാഞ്ച് എന്നിവര്‍ പരിപാടിയുടെ ഡയമണ്ട് സ്‌പോണ്‍സറും, ജെയിംസ് ഊളൂട്ട് (ഹൂസ്റ്റണ്‍ മോര്‍ട്ട്‌ഗേജ്) ഗ്രാന്‍ന്റ് സ്‌പോണ്‍സറും, ഉമ്മന്‍ വര്‍ഗീസ് (വൈസര്‍ സ്‌കൈ ട്രാവല്‍ ആന്റ് ടൂര്‍സ്), ഖോയല്‍ ട്രാവല്‍-ടൂര്‍സ് എന്നിവര്‍ പ്ലാറ്റിനം സ്‌പോണ്‍സറുമാണ്.
‘മര്‍ക്വീ’ സ്റ്റേജ് ഷോയില്‍നിന്ന് ലഭിക്കുന്ന വരുമാനം ഫോമാ സതേണ്‍ റീജിയന്റെ വിവിധ ചാരിറ്റി പരിപാടികള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നതാണെന്നും സുമനസുകളായ ഏവരും ആസ്വാദ്യകരമായ ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ടിക്കറ്റിന്റെ ലിങ്ക്: