ലണ്ടൻ: മൈ ഡ്രീം ടിവി യുഎസ്എയുടെ അയൺ ലേഡി ഓഫ് ദി ഇയർ 2025 പുരസ്കാരങ്ങൾ സമ്മാനിച്ചു. മിസിസ് എക്സ് യൂണിവേഴ്സ് യുഎസ്എ ആയി ഡോ. നിഷ സുന്ദരഗോപാലിനെ തിരഞ്ഞെടുത്തു. ബ്രിട്ടീഷ് പാർലമെൻ്റിലെ ഹൗസ് ഓഫ് ലോഡ്സിൽ നടന്ന ചടങ്ങിൽ വെൽഷ് കൺസർവേറ്റിവ് പാർട്ടിയുടെ കോമൺവെൽത്ത് മിനിസ്ട്രി അംഗവും നിലവിലെ ഷാഡോ എഡ്യുക്കേഷൻ മന്ത്രിയുമായ നതാഷ അസ്ഗർ പുരസ്കാരം സമ്മാനിച്ചു.

ടെക്സസിൽ ഡെന്റിസ്റ്റായി പ്രവർത്തിച്ചുവരികയാണ് ഡോ. നിഷ സുന്ദര ഗോപാൽ. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജനറൽ ഡെന്റിസ്റ്റ് ഡിഎംഡിയും സതേൺ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗെറ്റിയാട്രിക് ഡെന്റിസ്ട്രിയിൽ മാസ്റ്റേഴ്‌സും നേടിയ നിഷ നിലവിൽ യുഎസ്എയിലെ നോവ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ (ഫ്ലോറിഡ) പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. ഭർത്താവ് മാധവ് സാധുവും രണ്ട് മക്കളുമാണ് നിഷ സുന്ദരഗോപാലിൻ്റെ ഏറ്റവും വലിയ പിന്തുണ. നിഷയുടെ അമ്മ പാലക്കാട് സ്വദേശിനിയാണ്.

പ്രധാന കരിയറിനു പുറമേ ഫാഷൻ മോഡലായും ഫാഷൻ ഡിസൈനറായും പ്രവർത്തിക്കുന്ന നിഷ സുന്ദരഗോപാലിന് ക്യൂ ക്ലോസറ്റ് എന്ന പേരിൽ സ്വന്തമായി വസ്ത്ര വ്യാപാര ബ്രാൻഡുമുണ്ട്. പാരീസ് ഫാഷൻ വീക്ക്, എൽഎ ഫാഷൻ വീക്ക്, ന്യൂയോർക്ക് ഫാഷൻ വീക്ക് എന്നിവയിലെ സജീവ സാന്നിധ്യമായ ഡോ. നിഷ സുന്ദരഗോപാൽ പ്രമുഖ മാഗസിനുകളുടെ കവർചിത്രമായും മോഡലിംഗ് രംഗത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.

ന്യൂയോർക്ക് വീക്കിലി, ന്യൂയോർക്ക് ടുഡേ അടക്കമുള്ള പ്രമുഖ മാഗസിനുകളിൽ ഡോക്ടർ നിഷാ സുന്ദരഗോപാലത്തെ പറ്റി വന്ന ആർട്ടിക്കിളുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. നിഷ സംവിധാനം ചെയ്ത ‘കാൻഡി’ എന്ന ഹൃസ്വ ചിത്രം നിരവധി മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.