Tuesday, April 29, 2025

HomeAmericaമാർക്ക് കാർണിയെ അഭിനന്ദിച്ച് ബൈഡൻ

മാർക്ക് കാർണിയെ അഭിനന്ദിച്ച് ബൈഡൻ

spot_img
spot_img

വാഷിംഗ്ടൺ: കനേഡിയൻ പൊതു തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം  കൈവരിച്ച നിലവിലെ പ്രധാനമന്ത്രി മാർക്ക്  കാർണിയെ അഭിനന്ദിച്ച് അമേരിക്കൻ  മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി.  “കാനഡയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ലിബറൽ പാർട്ടിയെയും പ്രധാനമന്ത്രി മാർക് കാർണിയെയും അഭിനന്ദിക്കുന്നതായും  അമേരിക്കൻ ജനതയും കനേഡിയൻ പൗരന്മാരും പരസ്‌പരം പങ്കിടുന്ന അടിസ്‌ഥാന മൂല്യങ്ങളും താൽപര്യങ്ങളും പിന്തുണയ്ക്കുന്നതിൽ മാർക്ക് ഒരു കരുത്തുറ്റ നേതാവായിരിക്കുമെന്നു തനിക്ക് ഉറപ്പുണ്ടെന്നുo ബൈഡൻ സേ സോഷ്യൽ മീഡിയയിൽ കുറിച്നോച്ചു

കാനഡയ്ക്കും കാർണിക്കുമെതിരേ  പ്രസിഡന്റ് ട്രംപ് സ്വീകരിക്കുന്ന നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ബൈഡൻ സ്വീകരിക്കുന്നത്. . കാനഡയിൽ ലിബറൽ പാർട്ടി പരാജയപ്പെടുമെന്നും കൺസർവേറ്റീവ് പാർട്ടി വിജയിക്കുമെന്നുമായിരുന്നു ആദ്യകാല നിരീക്ഷണം. എന്നാൽ ട്രംപ് വീണ്ടും യുഎസിൽ അധികാരത്തിൽ തിരിച്ചെത്തുകയും കാനഡയുടെ പരമാധികാരത്തെയും സമ്പദ്‌വ്യവസ്‌ഥയെയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ തീവ്ര പ്രതികരണങ്ങൾ കനേഡിയൻ ജനതയെ പ്രകോപിപ്പിച്ചു   ഇവയെല്ലാം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments