വാഷിങ്ടണ്‍: അമേരിക്കയില്‍ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ ജീവനൊടുക്കി. കര്‍ണാടക മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന എസ് കിക്കേരി(57)യാണ് ഭാര്യ ശ്വേത(44)യേയും പതിനാലുകാരനായ മകനേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഏപ്രില്‍ 24ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.
വാഷിങ്ടണ്‍ ന്യൂകാസിയിലെ വസതിയില്‍വെച്ചാണ് ഹര്‍ഷവര്‍ധന ഭാര്യയേയും മകനേയും വെടിവെച്ച് കൊലപ്പെടുത്തിയത്. ഹര്‍ഷവര്‍ധന-ശ്വേത ദമ്പതികള്‍ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. സംഭവം നടക്കുമ്പോള്‍ ഈ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും നിലവില്‍ സുരക്ഷിത ഇടത്താണുള്ളതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘ഹോലോവേള്‍ഡ്’ എന്ന റോബോട്ടിക്‌സ് കമ്പനിയുടെ സിഇഒയായിരുന്നു ഹര്‍ഷവര്‍ധന. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹസ്ഥാപകകൂടിയായിരുന്നു. നേരത്തേ അമേരിക്കയിലായിരുന്ന ഹര്‍ഷവര്‍ധനയും ശ്വേതയും 2017ല്‍ തിരിച്ചെത്തിയ ശേഷമാണ് ഹോലോവേള്‍ഡ് റോബോട്ടിക്‌സ് കമ്പനി ആരംഭിച്ചത്. കൊവിഡ് വ്യാപിച്ചതോടെ 2022 ല്‍ കമ്പനി അടച്ചുപൂട്ടി ഹര്‍ഷവര്‍ധന കുടുംബമായി യുഎസിലേയ്ക്ക് പോകുകയായിരുന്നു.