Wednesday, April 30, 2025

HomeAmericaഇന്ത്യ പ്രസ്സ് ക്ലബ് നടത്തുന്ന മീഡിയ വർക്ക് ഷോപ്പിൽ ജോർജ് ലെക്ളേർ പങ്കെടുക്കുന്നു

ഇന്ത്യ പ്രസ്സ് ക്ലബ് നടത്തുന്ന മീഡിയ വർക്ക് ഷോപ്പിൽ ജോർജ് ലെക്ളേർ പങ്കെടുക്കുന്നു

spot_img
spot_img

ചിക്കാഗോ: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ് മാസം 3 -)ം തീയതി ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൌണ്ട് പ്രോസ്പെക്റ്റിലുള്ള ഫോർ പോയിന്റ്സ് ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുന്ന ‘MEDIA IGNITE-2025 എന്ന മീഡിയ വർക്ക് ഷോപ്പ് പ്രസിദ്ധ അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റ് ജോർജ് ലെക്ളേർ ഉൽഘാടനം ചെയ്യുന്നതാണ്. കഴിഞ്ഞ 22 വർഷങ്ങളായി ഇംഗ്ലീഷ് മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ജോർജ് ലെക്ളേർ ഈ പരിപാടിയിൽ ക്ലാസുകൾ എടുക്കും. അദ്ദേഹം 17 വർഷം ഡെയ്ലി ഹെറാൾഡിൽ ജോലി ചെയ്തിട്ടുണ്ട്.

മെയ് 3-നു രാവിലെ 10:45-നു ഉത്ഘാടനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന മീഡിയ വർക്ക് ഷോപ്പ് 4:00 PM -ന് സമാപിക്കും. ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ www.indiapressclub.org എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ചിക്കാഗോ ചാപ്റ്റർ ട്രെഷറർ അല്ലൻ ജോർജ് (331-262-1301), വൈസ് പ്രസിഡന്റ് പ്രസന്നൻ പിള്ള ((630-935-2990) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ക്ലാസുകൾ തികച്ചും സൗജന്യമായിരിക്കും.

വർഗീസ് പാലമലയിൽ (ജോയിന്റ് ട്രഷറർ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments