ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിഖ്യാതമായ ഹാർവാർഡ് സർവകലാശായിൽ പാക്കിസ്ഥാൻ ഉ ദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിക്കെതിരേ ഇന്ത്യൻ വിദ്യാർഥികൾ. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ പ്രതിനിധികൾക്ക് ഹാർവാർഡ് സർവകലാശാലയിൽ വേദി ഒരുക്കിയ ഹാർവാർഡ് സർവകലാശാല അധികാരികളുടെ നടപടിക്കെതിരെയായിരുന്നു ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം.
ഹാർവാർഡ് സർവകലാശാലയിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പാകിസ്ഥാനെക്കുറിച്ചുള്ള സെമിനാറിലാണ് പാകിസ്ഥാൻ ഉദ്യോഗസ്ഥർ പങ്കെടുത്തത്.. പാകിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, യുഎസിലെ അംബാസഡർ റിസ്വാൻ സയീദ് ഷെയ്ഖ് തുടങ്ങിയവരാണ് സെമിനാറിൽ പങ്കെടുത്തത്.