ന്യൂയോർക്ക്: മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് കാലിഫോർണിയയിൽ ആരംഭിച്ച സ്കൂൾ അടച്ചു പൂട്ടുന്നു. കാലിഫോർണിയയിൽ പ്രവർത്തിക്കുന്ന എലിമെന്ററി സ്കൂൾ അടുത്ത വർഷം അടച്ചുപൂട്ടുമെന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അറിയിപ്പ് ലഭിച്ചു.
ഈസ്റ്റ് പാലോ ആൾട്ടോയിൽ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് 2016 ൽ സ്ഥാപിച്ചതാണ് സ്കൂൾ. താഴേക്കിടയിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി സ്ഥാപിച്ചതായിരുന്നു ഈ സ്കൂൾ. മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് സ്കൂൾ അടച്ചുപൂട്ടൽ അറിയിച്ചത്. ‘വളരെയധികം ആലോചനകൾക്ക് ശേഷമാണിത്, ഈസ്റ്റ് പാലോ ആൾട്ടോയിലെയും ഈസ്റ്റ് ബേയിലെയും സ്കൂളുകൾ 2025-26 അധ്യയന വർഷത്തിന്റെ അവസാനത്തോടെ അടയ്ക്കുകയാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. എന്നിരുന്നാലും അടുത്ത വർഷവും വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനുള്ള ചില കാര്യങ്ങൾ ഉറപ്പുവരുത്താൻ തയ്യാറാണ്.
പ്രൈമറി സ്കൂളിന്റെ പാരമ്പര്യം നിലനിർത്തുന്നതിനായി, അടുത്ത കുറച്ച് വർഷങ്ങൾ കൂടി ഈസ്റ്റ് പാലോ ആൾട്ടോ, ബെല്ലെ ഹാവൻ, ഈസ്റ്റ് ബേ കമ്മ്യൂണിറ്റികളിൽ സിഎ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് 50 മില്യൺ ഡോളര്‍ നിക്ഷേപം നടത്തുകയും ചെയ്യുമെന്നും വിശദീകരിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു.. പ്രീസ്കൂൾ കുട്ടികൾ മാത്രമായിരുന്നു ആദ്യം സ്കൂളിൽ പ്രവേശനം നൽകിയത്, എന്നാൽ ഒടുവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കും സേവനം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാ വർഷവും ഒരു ഗ്രേഡ് കൂടി ചേർത്ത് 2025-26 അധ്യയന വർഷം എട്ടാം ക്ലാസ് വരെ ക്ലാസ് തുടങ്ങിയിരുന്നു.