ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസ്സിന്റെ തലമുതിര്‍ന്ന, ആരാധ്യ നേതാവ് ബഹുമാന്യനായ രമേശ് ചെന്നിത്തല, സാഹചര്യം എന്തുതന്നെയായിരുന്നാലും സംഭാഷണങ്ങളിലും പ്രവര്‍ത്തിയിലും പ്രസ്താവനകളിലും ഉയര്‍ന്ന നിലവാരവും പക്വതയും പുലര്‍ത്തുന്നത് കാണുന്നതിനാണ് അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന യാതൊരു സമീപനവും രമേശിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ചാപ്റ്റര്‍ സീനിയര്‍ വൈസ് പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി.പി ചെറിയാന്‍ അഭിപ്രായപ്പെട്ടു.
1978, 1979 കാലഘട്ടത്തില്‍ കെ എസ് യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ കെ കരുണാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി കാര്‍ത്തികേയന്‍,രമേശ് ചെന്നിത്തല ,പന്തളം സുധാകരന്‍ എന്നിവരോടൊപ്പം അടുത്ത് ഇടപഴകുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അവസരം ലഭിച്ച വ്യക്തിയാണ് ഇപ്പോള്‍ അമേരിക്കയിലെ ഡാളസില്‍ 27 വര്‍ഷമായി സ്ഥിരതാമസമാക്കിയിട്ടുള്ള ചെറിയാന്‍.
കെ എസ് യു പ്രവര്‍ത്തകനായി കോണ്‍ഗ്രസിലേക്കു കടന്നുവന്ന് കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് ,എന്‍ എസ് യു പ്രസിഡന്റ്, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എം എല്‍ എ , എം പി , മന്ത്രി, കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നി നിലകളില്‍ സ്തുത്യര്‍ഹ പ്രവര്‍ത്തനം കാഴ്ചവെച്ച രമേശിന്റെ സ്ഥാന ചലനത്തിന് ശേഷമുള്ള ചില പ്രസ്താവനകള്‍ എന്നെ പോലെയുള്ള കോണ്‍ഗ്രെസ് പ്രവര്‍ത്തകരില്‍ അല്പം വേദനയുളവാകുന്നതാണ്. പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നും തന്നെ മാറ്റുന്നതിന് മുന്‍പ് എന്തുകൊണ്ട് തന്നോട് ഈ വിവരം വെളിപ്പെടുത്തിയില്ല എന്ന് പല പൊതു വേദികളില്‍ ആവര്‍ത്തിക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന രമേശ്, കോണ്‍ഗ്രസ് ദേശീയ നേതൃത്ര്വത്തിലുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശ്വാസത്തെ മുറിപ്പെടുത്തുകയല്ലേ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഉമ്മന്‍ ചാണ്ടിയും, കെ പി പി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും, രമേശ് ചെന്നിത്തലയും പങ്കെടുത്ത കോണ്‍ഗ്രസ് നേത്വത്വ യോഗം ഉചിത തീരുമാനം കൈകൊള്ളുന്നതിനു ഹൈക്കമാന്‍ഡിനെ ചുമതലപെടുത്തി പ്രമേയം ഐക്യകണ്ടേനേ പാസാക്കിയതും വിസ്മരികാവുന്നതല്ല. ഹൈക്കമാന്‍ഡ് തീരുമാനം മറിച്ചായിരുന്നുവെങ്കില്‍?
നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പരാജയപെട്ടതിനു രമേശ് ചെന്നിത്തലയെയോ , സംസ്ഥാന കോണ്‍ഗ്രസ് നേതൃത്തിനെയോ പഴിചാരി രക്ഷപെടാന്‍ ശ്ര മിക്കുന്നത് ഭൂഷണമല്ല . ഇതിന്റെ അടിസ്ഥാന കാരണം താഴെ തട്ടില്‍ കോണ്‍ഗ്രസ് യൂ ഡി എഫ് കക്ഷികളുടെ പ്രവര്‍ത്തനം തീരെ നിര്ജീവമായിരുന്നു എന്നത് തന്നെയാണെന്നതിനു രണ്ടു പക്ഷമില്ല.. മുന്‍പ് നടന്ന തദ്ദേശ തിരെഞ്ഞെടുപ്പില്‍ ഇതേ വിഷയം തന്നെയായിരുന്നു പരാജയത്തിന് മുഖ്യ കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്. സാധാരണ നിലയില്‍ പരാജയ കാരണം വിലയിരുത്തി യു ഡി എഫ് യോഗം പിരിഞ്ഞുവെന്നല്ലാതെ കീഴ് ഘടകങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പ്രായോഗിക തലത്തില്‍ യാതൊരു നടപടികളും സ്വീകരിച്ചല്ല എന്നതാണ് പരമാര്‍ത്ഥം. .പഞ്ചായത്തു തിരഞ്ഞെടുപ്പിന് ശേഷം ഡി സി സി യിലും , കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലും ദശകണക്കിനു സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ജംബോ കമ്മിറ്റികള്‍ രൂപീകരിച്ചുവെങ്കിലും താഴെക്കി ടയിലുള്ള പ്രവര്‍ത്തന ശൈലിയില്‍ യാതൊരു മാറ്റവും സംഭവിച്ചില്ല .നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫിലെ എല്ലാ കക്ഷികളും സമ്മതിച്ച ഒരു വസ്തുത പല നിയോജക മണ്ഡലത്തിലും വീടുകള്‍ കയറി സ്ലിപ് കൊടുക്കുവാന്‍ പോലും പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല എന്നതാണ് .അത് തന്നെയാണ് തോല്‍വിയുടെ പ്രധാന കാരണവും..
തെരെഞ്ഞെടുപ്പ് ദിവസം എനിക്ക് ബോധ്യമായ അനുഭവം കൂടി പറഞ്ഞു അവസാനിപ്പിക്കാം. നുകം വെച്ച കാളകളുടെ ചിഹ്നം മുതല്‍ കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഒരു കാലഘട്ടം ഞങ്ങള്‍ക്കും ഉണ്ടായായിരുന്നു. .തിരെഞ്ഞെടുപ്പ് അടുത്തുവന്നാല്‍ ബൂത്തു മുതലുള്ള കമ്മറ്റി പ്രവര്‍ത്തകര്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു പോസ്റ്റര്‍ ഒട്ടിക്കുന്നതിനും ചുമരെഴുത്തിനും , വീടുകള്‍ കയറിയിറങ്ങി വോട്ടു ചോദിക്കുന്നതിനും സ്ലിപ് കൊടുക്കന്നതിനും നിതാന്ത ശ്രദ്ധ ചെലുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് തലേദിവസം ഉറക്കത്തിനുപോലും അവധി നല്‍കി റോഡരുകില്‍ ഷെഡുകള്‍ കെ ട്ടുന്നതിനും,അരങ്ങും കൊടിതോരണങ്ങളും അലങ്കരിച്ചു ബൂത്തു ഓഫീസ് ആകര്ഷകമാകുന്നതിനും സമയം കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പു ദിവസം എത്ര ക്ഷീണമുണ്ടെങ്കിലും അതി രാവിലെ ബൂത്ത് ഓഫീസിലെത്തി അവിടെ നിര ത്തിയിട്ടിരിക്കുന്ന ബെഞ്ചുകളില്‍ ഇരുന്നു സ്ലിപ്പുകള്‍ , വോട്ടെര്‍സ് ലിസ്റ്റ് എന്നിവ തയാറാകുകയും വീണ്ടും വീണ്ടും പരിശോധിക്കുകയും ചെയ്തിരുന്ന ഒരു കാലം. ഞങ്ങളുടെ സ്മൃതി പഥത്തില്‍ മായാത്ത സ്മരണകളായി ഇന്നും നിലനില്‍ക്കുന്നു
കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പു ദിവസം പരിചയമുള്ള ചില കോണ്‍ഗ്രസ് ജില്ലാ , സംസ്ഥാന നേതാക്കളെ വിളിച്ചു പ്രവര്‍ത്തനങ്ങള്‍ എങ്ങനെയുണ്ട് എന്ന് സാദാരണ നിലയില്‍ അന്വേഷിച്ചു .
കേരളം സമയം രാവിലെ ഒന്‍പതിന് വിളിച്ചപ്പോള്‍ തിരെഞ്ഞെടുപ്പ് ചുമതല യുണ്ടായിരുന്നു ജില്ലാ നേതാവിന്‍റെ മറുപടി, “നീ എന്താ ഇ ത്ര നേരത്തെ വിളിക്കുന്നത് ഒന്ന് ഉറങ്ങാന്‍ പോലും സമ്മതികയില്ലേ” , ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി തരിച്ചു പോയി . തിരഞ്ഞെടുപ്പിനോടുള്ള നേതാവിന്റെ സമീപനം. ഉടനെ എനിക്ക് പരിചയമുള്ള മറ്റൊരു കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെ ഫോണില്‍ ബന്ധപെട്ടു . രാവിലെ ഒന്‍പതിന് ഞാന്‍ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട് . ഇപ്പോള്‍ നടന്നു കൊണ്ടിരിക്കയാണ് . തിരഞ്ഞെടുപ്പു ദിവസമായിട്ടും ഇതില്‍ ഒരു മാറ്റവുമില്ലേയെന്നും ചോദിച്ചു . നേതാവിന്റ് രസകരമായ മറുപടി, അതൊക്കെ സ്ഥാനാര്‍ഥി നോക്കിക്കൊള്ളും.ഇതൊക്കെയാണ് നേതാക്കളുടെ ചിന്ത പിന്നെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാലേ അതിശയമുള്ളൂ .
നേതാക്കള്‍ക്ക് സ്ഥാനചലനം സംഭവിച്ചതുകൊണ്ടോ ,ശക്തമായ തീരുമാനങ്ങള്‍ രേഖപെടുത്തിയതുകൊണ്ടോ കോണ്‍ഗ്രസ് രക്ഷപെടാന്‍ പോകുന്നില്ല .പുതിയതായി സ്ഥാനം ഏല്കുന്നവരാരോ അവര്‍ കോണ്‍ഗ്രസ്സിന്റെ ബൂത്തു തലം മുതലുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തന ക്ഷമമാകുന്നതിനു കഠിന പരിശ്രമം നടത്തേണ്ടിയിരിക്കുന്നു . അതുപോലെ ചുളിവ് മാറാത്ത വെള്ള ഖദര്‍ ഷര്‍ട്ടുമിട്ടു നാട്ടുകാരില്‍ നിന്നും മുതലാളിമാരില്‍ നിന്നും പിരിയിച്ചെടുത്ത പണം ഉപയോഗിച്ചു കാറില്‍ ഉല്ലാസ യാത്ര നടത്തി പ്രവര്‍ത്തകര്‍ക്കു വെറുപ്പുളവാകുന്ന, പേരിനുപോലും പ്രവര്‍ത്തകരുടെ പിന്തുണ ഇല്ലാത്ത നേതാക്കളെ മാറ്റി വീട്ടില്‍ വിശ്രമിക്കാന്‍ വിടുകയും ,ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നു , കോണ്‍ഗ്രസ്സിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരെ കണ്ടെത്തി ചുമതല ഏല്‍പ്പിക്കുകയും രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്നവരുടെ ഉപദേശങ്ങളും ,നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനും തയാറായാല്‍ മാത്രമേ അടുത്ത തിരെഞ്ഞെടുപ്പിലെങ്കിലും വിജയപ്രതീക്ഷ വെച്ച് പുലര്‍ത്താനാകൂ. നേതാക്കളുടെ ആത്മസംയമനം പ്രവര്‍ത്തകര്‍ക്കു പ്രചോദമാകുകയും വേണം.
ഈ തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ ഒരു വന്‍ തിരിച്ചു വരവ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ടാകും എന്ന് ചെറിയാന്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി