വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പൊതുമേഖലാ രംഗത്തെ നാഷണൽ യു. എസ്. എ സ്റ്റേറ്റ്സ് സ്കൂപ് ടോപ് 50, 2022 ലിസ്റ്റിൽ ഇതാദ്യമായി മലയാളി സ്റ്റേറ്റ് ഐ. ടി. ലീഡർ ഓഫ് ദി ഇയർ.
ടെക്സാസ് ഐടി എന്റർപ്രൈസ് സൊലൂഷൻ സർവീസസ് ഡയറക്ടറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെൻറർ ഓഫ് എക്സലൻസ് സ്ഥാപകനുമായ വി.ഇ. കൃഷ്ണകുമാറിനെ തേടിയാണ് മഹാനേട്ടം എത്തിയത്.
യു. എസ്. എ പൊതുമേഖലാ രംഗത്ത് വാൾസ്ടീറ്റ് ജേർണലെന്നറിയപ്പെടുന്ന സ്റ്റേറ്റ് സ്കൂപ്പിൻറ്റെ അവാർഡ് കമ്മിറ്റിക്ക് 50 സ്റ്റേറ്റുകളിൽ നിന്നായി 1000 നോമിനേഷൻ ലഭിച്ചു. ഇതിൽ ഫൈനലിൽ എത്തിയവരെ ഉൾക്കൊള്ളിച്ച് വോട്ടിലൂടെയും സംസ്ഥാനങ്ങൾക്ക് നൽകിയ മികവുറ്റ സംഭാവനകളെ മുൻ നിർത്തിയും ആണ് നാലു കാറ്റഗറികളിലായി 50 വിജയികളെ പ്രഖ്യാപിച്ചത്.
തുടർച്ചയായി രണ്ടാം തവണയാണ് ഈ അംദീകാരം. കഴിഞ്ഞ തവണ കൃഷ്ണകുമാർ തന്നെ തുടക്കംകുറിച്ച ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് സെൻറ്ററിനാണ് ഇന്നവേഷൻ പ്രൊജക്ട് കാറ്റഗറിയിൽ അവാർഡ് ലഭിച്ചത്. ഇത്തവണ വ്യക്തിഗത കാറ്റഗറിയിലും.
ടെക്സസ് സംസ്ഥാനത്തിൻറ്റ സ്റ്റേറ്റ് ഡെപ്യൂട്ടി ചീഫ് ഇൻഫർമേഷൻ/ ചീഫ് ടെക്നോളജി ഓഫീസർക്കു നേരിട്ട് റിപ്പോർട്ടു ചെയ്യുന്ന കൃഷ്ണകുമാർ സ്റ്റേറ്റ് IT innovation വക്താവായും പ്രവർത്തിക്കുന്നു.
181 ടെക്സാസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറ്റുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന ഐടി എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്വം. ക്ളൗഡ് കംപ്യൂട്ടിംഗ് രംഗത്ത് ടെക്സാസ് കുതിപ്പിനു പിന്നിലെ പ്രവർത്തന മികവാണ് അവാർഡ് നോമിനേഷന് സഹായകമായത്.
“ടോപ് 50 അവാർഡിന് നോമിനേറ്റ് ചെയ്ത ടെക്സാസ് നേതൃത്വത്തോടും വോട്ടിംഗിൽ പങ്കെടുത്ത എല്ലാവരോടും
നന്ദി അറിയിക്കുന്നു,” കൃഷ്ണകുമാർ പറഞ്ഞു.
ബോസ്റ്റണിലെ എം ഐ ടി യിൽ നിന്ന് എക്സിക്യുട്ടീവ് പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ കൺസൽട്ടിംഗ് ഭീമനമാരായ അക്സെഞ്ചറിൽ സീനിയർ മാനേജർ, ഏപ്രിൽ മീഡിയ സി ഇ ഒ, സിലിക്കണവാലിയിൽ ടായിയുടെ ഗ്ളോബൽ മാനേജർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാദ്ധ്യമ പ്രവർത്തകനായും സംരംഭകനായും മികവു തെളിയിച്ച ശേഷം 2000-ൽ സിലിക്കൺവാലി ടെക്നോളജി രംഗത്തേക്ക് മാറുകയായിരുന്നു.
സൈനിക സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സർസയ്യ്ദ് കോളജിലാണ് പഠിച്ചത്.
നടുവിൽ പഞ്ചായത്തു പ്രസിഡൻറ്റും ഹെഡ്മാസ്റ്ററും ആയി സേവനമനുഷ്ഠിച്ച കെ. പി. കേശവൻ മാസ്റ്ററുടെയും റിട്ടയേഡ് ഹെഡ് മിസ്‌റ്ററസ് വി. ഇ രുഗ്മിണി ടീച്ചറുടെയും മൂത്ത മകനാണ്. സോഫ്റ്റ്വെയർ എൻജനീയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപദുമാണ് മക്കൾ.
22 വർഷം മുൻപ് അമേരിക്കയിലെത്തിയ കൃഷണകുമാർ ടെക്സാസിലെ ആസ്റ്റിനിലാണ്.
ജയചന്ദ്രനും – നടുവിൽ സർവീസ് ബാങ്ക്, അനുരാധയുമാണ് – രാജാസ് ഹൈസ്കൂൾ നീലേശ്വരം- സഹോദരങ്ങൾ.
ജീമോൻ റാന്നി