Thursday, December 26, 2024

HomeAmericaപന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ച സംഭവം; അനിമല്‍ വൈറസ് മരണകാരണമായെന്ന് സൂചന

പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ച സംഭവം; അനിമല്‍ വൈറസ് മരണകാരണമായെന്ന് സൂചന

spot_img
spot_img

ന്യൂയോര്‍ക്ക്: പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനില്‍ വെച്ചുപിടിപ്പിച്ചതും ഹൃദയം സ്വീകരിച്ചയാൾ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

57-കാരനായ ഡേവിഡ് ബെന്നെറ്റ് മരിച്ചത് എന്തുകൊണ്ടാണ്ന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ മരണകാരണവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.

ഡേവിഡിന്റെ ശരീരത്തില്‍ വെച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയത്തില്‍ അനിമല്‍ വൈറസ് ഉണ്ടായിരുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പോര്‍സൈന്‍ സൈറ്റോമെഗലോ വൈറസ് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയ വൈറസിന്റെ പേര്. ഈ വൈറസ് ഡേവിഡിന്റെ ശരീരത്തില്‍ അണുബാധയ്‌ക്ക് ഇടയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഡേവിഡിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് അനിമല്‍ വൈറസിന് പങ്കുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇത്തരമൊരു ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത് തന്നെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനില്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള അനന്തമായ സാധ്യതകള്‍ ഇത് വെച്ചുനീട്ടി. എന്നാല്‍ മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് പന്നിയുടെ ഹൃദയം വെച്ച്‌ രണ്ട് മാസത്തിനുള്ളില്‍ മരിച്ചതോടെ ശാസ്ത്രലോകം നിരാശയിലായി.

പന്നിയുടെ ഹൃദയത്തില്‍ വൈറസുണ്ടായിരുന്നു എന്നത് കണ്ടെത്തിയതോടെ ഇത് സാംബന്ധിച്ച്കൂടുതല്‍ ഗവേഷണം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments