Friday, December 27, 2024

HomeAmericaസുപ്രധാന തീരുമാനങ്ങളോടെ ഫോമാ ജനറൽ ബോഡി ടാമ്പയിൽ സമാപിച്ചു

സുപ്രധാന തീരുമാനങ്ങളോടെ ഫോമാ ജനറൽ ബോഡി ടാമ്പയിൽ സമാപിച്ചു

spot_img
spot_img

കെ. കെ. വർഗീസ്

ഫ്ലോറിഡ: ഫോമയിൽ മാറ്റത്തിന്റെയും, വളർച്ചയുടെയും, സമവായത്തിന്റെയും സാഹചര്യം ഉണ്ടാക്കിക്കൊണ്ട് ഫോമാ ജനറൽ ബോഡി ഫ്ലോറിഡയിൽ സമാപിച്ചു. ഏപ്രിൽ മുപ്പതിന് റ്റാമ്പ സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിൽ, ഫോമയുടെ വിവിധ റീജിയണിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തത് വളരെ സന്തോഷവും അമേരിക്കൻ മലയാളി സംഘടനാ ചരിത്രത്തിലെ കൂട്ടായ്മയുടെ പ്രതീകമായി വിലയിരുത്തപ്പെടണം.

ജനറൽ ബോഡിയുടെ തുടക്കത്തിൽ കോറം തികയാത്തതിനാൽ, ഫോമാ പ്രസിഡൻറ് അനിയൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി, ജനറൽ ബോഡിയിൽ എത്തിയിരിക്കുന്നവരെ ഉൾപ്പെടുത്തി ജനറൽ ബോഡി തുടർന്ന് നടത്തുവാൻ ഒരു റെസല്യൂഷൻ പാസാക്കി ജനറൽ ബോഡി പുനരാരംഭിച്ചു.

ഫോമയുടെ ഫ്ലോറിഡ അംഗ സംഘടന പ്രതിനിധികൾ സ്വാഗത സംഘമായി പ്രവർത്തിച്ച ജനറൽ ബോഡിയിൽ സസ്പെന്റ് ചെയ്യപ്പെട്ട മുൻ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാമിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുവാൻ തീരുമാനിച്ചു.

വൈകിട്ട് 4 മണിക്ക് അവസാനിക്കേണ്ടിയിരുന്ന ജനറൽ ബോഡി, ചർച്ചകൾ നീണ്ടു പോയതു കാരണം കംപ്ലയൻസ് കമ്മറ്റി തിരഞ്ഞെടുപ്പു, ഫോമാ പ്രസിഡൻ്റ് അനിയൻ ജോർജ് ജനറൽ ബോഡി അഡ്ജേൺ ചെയ്തതു കാരണം പൂർത്തികരിക്കാനായില്ല. 5 പേരടങ്ങുന്ന കംപ്ലയൻസ് കമ്മയിറ്റിലേക്ക്, മത്സര രംഗത്തുള്ള ആറു പേരുടെ പേരുകൾ ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ജിബി തോമസ് പരസ്യപ്പെടുത്തിയിരുന്നു. ജോസി കുരിശിങ്കൽ, ജോസ്മോൻ തത്തംകുളം, റെനി പൗലോസ്, പൗലോസ് കുയിലാടൻ, തോമസ് കെ. തോമസ്, തോമസ് ഓലിയാൻകുന്നേൽ എന്നിവരാണ് മത്സര രംഗത്ത് വന്നത്. ജനറൽ ബോഡി അംഗീകരിച്ച ഈ ആറു മത്സരാർത്ഥികളിൽ നിന്നും, ജോസി കുരിശിങ്കൽ പിന്നീട് മത്സരത്തിൽ നിന്നും പിൻ വാങ്ങുന്നതായി, ഇലക്ഷൻ കമ്മീഷണർക്ക് കത്തു നൽകി.

ഫോമാ ജനറൽ ബോഡി നടന്ന ഏപ്രിൽ 30-ന് തലേന്ന് രാത്രി, എതിർ ചേരി സ്പോൺസർ ചെയ്ത പരിപാടിയായിരുന്നിട്ടു കൂടി ജെയിംസ് ഇല്ലിക്കലും ഫോമാ ഫാമിലി ടീമിലുള്ള എല്ലാ സ്ഥാനാർത്ഥികളും മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുത്തു, പൂർണ്ണ പിൻതുണ നൽകിയിരുന്നു.

ഫോമ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ റീജിയണുകളിൽ നടന്ന മയൂഖം വേഷവിധാന മത്സര ത്തിൽ സമ്മാനം നേടിയ വിജയികൾക്ക് കിരീടധാരണം നടത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തുന്ന സാമ്പത്തിക ശേഖരണ പദ്ധതിയായ സഞ്ജയനിക്ക് ഫോമാ ഫാമിലി ടീമിൻ്റെ പൂർണ്ണ പിൻതുണയുണ്ടാകും. ഫോമാ വനിതാ സാരഥികളായ ലാലി കളപ്പുരയ്ക്കൽ, ജാസ്മിൻ പരോൾ, ഷൈനി അബൂബക്കർ , ജൂബി വള്ളിക്കളം തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ഫോമാ മയൂഖം ഗംഭീരമായി നടത്തപ്പെട്ടു.


പ്രസ്തുത പരിപാടി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ച ഫോമാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മറ്റിയംഗങ്ങൾ, ഇലക്ഷൻ കമ്മീഷണർമാർക്കും, ഒപ്പം പങ്കെടുത്ത എല്ലാ ഡെലിഗേറ്റ്സിനും ഫോമാ ഫാമിലി ടീമിന്റെ അഭിനന്ദനങ്ങൾ പ്രസിഡന്റ് സ്ഥാനാർത്ഥി ജയിംസ് ഇല്ലിക്കൽ, സെക്രട്ടറി സ്ഥാനാർത്ഥി വിനോദ് കൊണ്ടൂർ, ട്രഷറാർ സ്ഥാനാർത്ഥി ജോഫ്രിൻ ജോസ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി സിജിൽ പാലയ്‌ക്കലോടി, ജോയിൻ്റ് സെക്രട്ടറി സ്ഥാനാർത്ഥി ബിജു ചാക്കോ, ജോയിൻ്റ് ട്രഷറാർ സ്ഥാനാർത്ഥി ബബ്ലു ചാക്കോ എന്നിവർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments