Friday, December 27, 2024

HomeAmericaരാഗവിസ്മയ - 2022 ജൂൺ 3 ന്: ഒരുക്കങ്ങൾ ആരംഭിച്ചു

രാഗവിസ്മയ – 2022 ജൂൺ 3 ന്: ഒരുക്കങ്ങൾ ആരംഭിച്ചു

spot_img
spot_img

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റനിൽ വച്ച് നടത്തപെടുന്ന സംഗീത വിസ്മയത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

ജൂൺ 3 വെള്ളിയാഴ്ച മിസ്സോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാളിൽ ( 303 Present St, Missouri City, TX 77489) വച്ച് നടത്തപെടുന്ന സംഗീത പരിപാടി വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.

റവ.ഫാ. എം.പി. ജോർജിന്റെ നേതൃത്വത്തിൽ (കോട്ടയം സർഗഭാരതി സംഗീത അക്കാഡമി ഡയറക്ടർ, വൈദിക സെമിനാരി സംഗീത വിഭാഗം അധ്യാപകൻ) 100 പേർ ഉൾപ്പെടുന്ന ഹൂസ്റ്റൺ സിംഫണി ക്വയർ അവതരിപ്പിക്കുന്ന മ്യൂസിക് കൺസെർട്ടും റവ.ഫാ. എം.പി ജോർജ് നേതൃത്വം നൽകുന്ന സംഗീത കച്ചേരിയും സുനന്ദ പെർഫൊമിങ് ആർട്സ് ആർട്സ് ഹൂസ്റ്റൺ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസും സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയിലെ എംജിഓ സിഎസ്എം ടീം അവതരിപ്പിക്കുന്ന ക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സിക്കൽ ഡാൻസും സംഗീത സന്ധ്യയ്ക്കു മാറ്റു കൂടും

റഷ്യയിലെ ലെനിൻഗ്രാഡ് തിയോളോജിക്കൽ മ്യൂസിക് അക്കാഡമിയിൽ പ്രത്യേക പരിശീലനവും കർണാടക സംഗീതം, സുറിയാനി സംഗീതം എന്നീ സംഗീത ശാഖകളിൽ വിദഗ്ദ്ധ പരിശീലനവും നേടിയ ഫാ.ഡോ.എം.പി. ജോർജ് ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
33 പാശ്ചാത്യ സംഗീത ഉപകരണങ്ങളുടെ പശ്ചാത്തലത്തിൽ 100 ൽ പരം അംഗങ്ങൾ ഒരുമിക്കുന്ന ഹൂസ്റ്റൺ ഹാർമണി സംഘത്തിൽ സംഗീത പരിശീലനം നേടിയിട്ടുള്ള വിവിധ സഭകളിലെ വൈദികരും അൽമായ അംഗങ്ങളും ഒത്തുചേരുന്നു.

മെയ് 1 നു ഞായറാഴ്ച രാഗവിസ്മയ പരിപാടിയുടെ ടിക്കറ്റ് കിക്ക്‌ ഓഫും നടത്തപ്പെട്ടു. വി.വി.ബാബുകുട്ടി സിപിഎ, രെഞ്ചു രാജ് (മോർട്ട്ഗേജ് ബ്രോക്കർ) സുരേഷ് രാമകൃഷ്ണൻ (അപ്‌നാ ബസാർ മിസ്സോറി സിറ്റി) എന്നിവരാണ് ഈ സംഗീത പരിപാടിയുടെ പ്രധാന സ്‌പോൺസർമാർ.

ഇടവകയുടെ ധനശേഖരണാർത്ഥം നടത്തുന്ന പ്രസ്തുത പരിപാടിയിൽ ഹൂസ്റ്റൺ പ്രദേശത്തെ നാനാജാതി മതസ്ഥരെയും വിനയ പൂർവം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ചുമതലക്കാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ജോർജ് തോമസ് (ട്രസ്റ്റി) – 281 827 4114, ഷിജിൻ തോമസ് (സെക്രട്ടറി) – 409 354 1338,രാജു സ്കറിയ – 832 296 9294
ഷാജി കെ. യോഹന്നാൻ – 832 951 2202,എൽദോ ജോസഫ് – 832 228 3294, ജിൻസ് ജേക്കബ് – 832 971 3593

റിപ്പോർട്ട് : ജീമോൻ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments