Thursday, November 21, 2024

HomeAmericaലൈസി അലെക്സിനും ഷൈല റോഷിനും ഐനാനിയുടെ നേഴ്സ് എക്സെല്ലെന്സ് അവാർഡ്

ലൈസി അലെക്സിനും ഷൈല റോഷിനും ഐനാനിയുടെ നേഴ്സ് എക്സെല്ലെന്സ് അവാർഡ്

spot_img
spot_img

പോൾ ഡി പനയ്ക്കൽ

ലൈസി അലെക്സിനും ഡോക്ടർ ഷൈല റോഷിനും ഈ വർഷത്തെ നേഴ്സ്  എക്സല്ലൻസ്  അവാർഡ് ലഭിച്ചു.  ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക്  (ഐനാനി) നഴ്സസ് വീക്കിനോട് ചേർന്ന് എല്ലാ വർഷവും നൽകുന്ന അവാർഡാണിത്.    

ഒരു നേഴ്സ് എന്ന നിലയിൽ രോഗികളുടെയും കുടുംബങ്ങളുടെയും അവർ ജീവിക്കുന്ന സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി അനന്യമായി ചെയ്ത സംഭാവനകളെ തിരിച്ചറിഞ്ഞു അംഗീകരിക്കുകയും ആദരിക്കുകയും മാതൃകകളെ പോഷിപ്പിക്കുകയും ചെയ്യുകയാണ് ഐനാനി ഈ അവാർഡ് വഴി ഉദ്ദേശിക്കുന്നത്.  രോഗികളെ നേരിട്ട് പരിരക്ഷിക്കുന്ന ബെഡ് സൈഡ് ഒരു നഴ്സിനെയും അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ വർത്തിക്കുന്ന ഒരാളെയും ആണ് ഇത്തവണ ഐനാനി അംഗീകരിച്ചത്.

വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെന്ററിലെ ഹയ് റിസ്ക് മറ്റേർണിറ്റി വാർഡിലെ നേഴ്സ് മാനേജർ ആയ ലൈസി അലക്സ് കോവിഡ് പകർച്ചവ്യാധിയുടെ മൂർദ്ധന്യതയിൽ കോവിഡ് പിടിച്ച ഗര്ഭിണികളെയും ഉയർന്ന അപകടസാധ്യതകളിൽ ശിശുക്കളെ സുരക്ഷിതമായി പിറക്കുന്നതിന് സഹായിക്കുകയും ചെയ്ത ലൈസി, സ്റാഫിങിന്റെ കാര്യക്ഷമത വർധിപ്പിച്ചു കോവിഡ് രോഗികളുമായി മറ്റുള്ളവരുടെ സമ്പർക്കം കുറയ്ക്കുന്നതിന് വിജയകരമായി നടപടികൾ എടുത്തിരുന്നു.

  മഹാവ്യാധിയുടെ ഉന്നതിയിൽ  ഒരേ സമയം  വിവിധ റോളുകൾ വഹിച്ചതു വഴി പലരെയും കോവിഡ് സമ്പർക്കം തടയാൻ ലൈസിയ്ക്കു സാധിച്ചു.  ഇക്കാര്യം ലൈസിയ്ക്കു  ഹോസ്പിറ്റൽ അധികൃതരുടെയും  സഹവർത്തികളുടെയും ആദരം പിടിച്ചു നൽകിയിരുന്നു.  കോവിഡിന്റെ സങ്കീര്ണതയ്ക്കു ആശ്വാസം വന്നപ്പോൾ ലൈസി സുസ്രൂഷിച്ചത് കാൻസർ ബാധിച്ച ഗർഭിണികളെ ആയിരുന്നു. 

അയൽ  വക്കങ്ങളിൽ പ്രായമായവർക്കും മറ്റു സഹായം ആവശ്യം ഉള്ളവർക്കും കടകളിൽ നിന്ന് വീട്ടു സാധനങ്ങൾ, ഫാർമസിയിൽ നിന്ന് മരുന്നുകൾ എന്നിവ വാങ്ങി എത്തിക്കുക, രോഗ പ്രതിരോധത്തിന് വാക്സിന്റെ പ്രാധാന്യത്തെ ബോധിപ്പിച്ചു പലരെയും വാക്സിൻ സെന്ററിലേക്ക് കാറിൽ കൊണ്ടുപോകുക തുടങ്ങിയ ലൈസിയുടെ  സാഹാനുഭൂതികരമായ നടപടികൾ മാതൃകാപരമാണ്. ഭവനരഹിതരരായി തെരുവുകളിൽ കഴിയുന്നവരെ സഹായിക്കാനുള്ള സൂപ് കിച്ചൺ, ഫുഡ് പാൻട്രി തുടങ്ങിയ  കമ്മ്യൂണിറ്റി സേവനങ്ങളിൽ  ഐനാനിയുടെ സേവകരിൽ ഒരാൾ ആയി ലൈസി എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂ യോർക്ക് സിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷനിൽ കിങ്‌സ് കൗണ്ടി ഹോസ്പിറ്റലിൽ ഡയറക്റ്റർ ഓഫ് നഴ്സിംഗ് ആയ ഡോക്ടർ ഷൈല റോഷിൻ ആണ് നേഴ്സ് എക്സെല്ലെൻസ്  അവാർഡ് നേടിയ രണ്ടാമത്തെയാൾ.  ജോലിയോടുള്ള സമർപ്പണവും പ്രതിബദ്ധതയും സഹാനുഭൂതിയിലും അറിവിലും അധിഷ്ഠിതമായ രോഗികൾക്ക് നൽകിയ പരിപാലനം വഴി സ്റ്റാഫ് നേഴ്സ്, നേഴ്സ് മാനേജർ, വൂണ്ട് കെയർ നേഴ്സ്, നഴ്സിംഗ് സൂപ്പർവൈസർ, അസ്സോസിയേറ്റ് ഡയറക്റ്റർ ഓഫ് നഴ്സിംഗ് എന്നീ ഔദ്യോഗിക പടവുകൾ കയറിയ ഷൈല ഇപ്പോൾ അവിടത്തെ ഡയറക്റ്റർ ഓഫ് നഴ്സിംഗ് ആണ്. 

രോഗികളുടെ സമഗ്രമായ ആശ്വാസത്തിനും ക്ഷേമത്തിനും ഗവേഷണങ്ങളിലൂടെ ലഭ്യമായ തെളിവുകളുടെയും  വ്യക്തിപരമായ പരിഗണകളുടെയും അടിസ്ഥാനത്തിൽ  ആയിരിക്കണം ഓരോ  വ്യക്തിക്കുമുള്ള ഉള്ള പരിപാലന ഉപാധികൾ എന്ന് ശക്തമായി വാദിക്കുന്ന ആൾ ആണ് ഷൈല. 

വെല്ലുവിളികളെ വളർച്ചയ്ക്കും നവീകരണത്തിനുമുള്ള  അവസരങ്ങളായി കാണുന്ന ഷൈല വളരെ അധികം നഴ്സുമാരെ ഔദ്യോഗികമായി വളർത്തിക്കൊണ്ടുവരുവാൻ മെന്റോർ ആയും പ്രീസെപ്റ്റർ ആയും ഉപകരീകരിച്ചിട്ടുണ്ട്.  പുതിയൊരു നേഴ്സ് തലമുറയ്ക്ക് ആരോഗ്യപരിപാലന രംഗത്ത് വഹിക്കേണ്ട ഉത്തരവാദിത്വം പൂർണമായി ഉൾകൊള്ളത്തക്ക വിധമാണ്  ഷൈല തന്റെ പ്രെസെപ്റ്റിങ്ങിനയും മെന്റോർഷിപ്പിനെയും കണ്ടിട്ടുള്ളത്. 

ഐനാനിയുടെ എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ചെയർ എന്ന നിലയിൽ നഴ്സുമാർക്ക് തുടർ വിദ്യാഭ്യാസ ക്രെഡിറ്റുകൾ കിട്ടുന്ന പല എഡ്യൂക്കേഷൻ സെമിനാറുകൾ സംഘടിപ്പിക്കുന്നതിന് ഷൈല നേതൃത്വം നൽകുകയും പാനൽ സ്പീക്കർ ആയി വർത്തിക്കുകയും ചെയ്തിട്ടുണ്ട്.  ചേംബർലൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2018-ൽ അഡ് വാൻസ്‌ പ്രാക്ടീസ് ലീഡര്ഷിപ് ട്രാക്കിൽ ഡിസ്റ്റിംഗ്‌ഷനോടെയാണ് ഷൈല ഡോക്ടർ ഓഫ് നഴ്സിംഗ് പ്രാക്ടീസ് ഡിഗ്രി കരസ്ഥമാക്കിയത്. 

ഈയിടെ ന്യൂ യോർക്കിലെ ഫ്ലോറൽ പാർക്ക് ടൈസൺ സെന്ററിൽ നടന്ന ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നഴ്സസ് ഡേ  ആഘോഷ വേളയിൽ പ്രസിഡന്റ് ഡോക്ടർ അന്നാ ജോർജിൽ നിന്ന് ലൈസി അലക്‌സും ഡോക്ടർ ഷൈല റോഷനും അവാർഡ് സ്വീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments