വാഷിങ്ടണ്‍: യു.എസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇനി പിന്തുണയില്ലെന്നറിയിച്ച് വ്യവസായ ഭീമന്‍ ഇലോണ്‍ മസ്ക്.
ഇനി റിപബ്ലിക്കന്‍ പാര്‍ട്ടിക്കായിരിക്കും വോട്ട് നല്‍കുക. മുമ്ബ് താന്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് നല്‍കാനുള്ള കാരണം അവരുടെ കരുണയോടെയുള്ള ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു.
വിഭജനത്തിന്റേയും വെറുപ്പിന്റേയും പാര്‍ട്ടിയായി മാറി ഇപ്പോള്‍ ഡെമോക്രാറ്റുകള്‍. ഇനി അവരെ പിന്തുണക്കാനാവില്ല. ഇപ്പോള്‍ അവര്‍ എനിക്കെതിരെ മോശം പ്രചാരം ആരംഭിച്ചിരിക്കുകയാണെന്നും മസ്ക് ട്വീറ്റ് ചെയ്തു.
ശതകോടിശ്വരന്‍മാര്‍ക്ക് അധിക നികുതി ചുമത്താനുള്ള ഡെമോക്രാറ്റുകളുടെ തീരുമാനത്തിന് മസ്ക് എതിരാണ്. ഇലക്‌ട്രിക് കാറുകളുടെ നികുതി സംബന്ധിച്ചും യു.എസ് സര്‍ക്കാറും ഇലോണ്‍ മസ്കും തമ്മില്‍ തര്‍ക്കമുണ്ട്. ഇതാണ് ഡെമോക്രാറ്റുകള്‍ക്കെതിരെ തിരിയാന്‍ മസ്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.