വാഷിംഗ്ടണ്‍: കൊറോണ വാക്സിനെടുക്കാന്‍ തയ്യാറാകാത്ത വ്യോമസേനാ പരിശീലനം കഴിഞ്ഞ കേഡറ്റുകളെ നിയമിക്കാതെ പറഞ്ഞുവിട്ട് അമേരിക്കന്‍ വ്യോമസേന.
എല്ലാവര്‍വും നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡിന് മുമ്ബായി വാക്സിനെടുത്തിരിക്കണമെന്ന നിയമമാണ് മൂന്ന് കേഡറ്റുകള്‍ പാലിക്കാതിരുന്നത്. ഇതിനിടെ നിയമം കര്‍ശനമാക്കിയതോടെ നാലാമത്തെ കേഡറ്റ് മനസ്സുമാറ്റിയെന്നും സൂചനയുണ്ട്.
‘അമേരിക്കന്‍ വ്യോമസേനയും മറ്റ് സേനാ വിഭാഗങ്ങള്‍ക്കൊപ്പം കൊറോണ വാക്‌സിനേഷന്റെ കാര്യത്തില്‍ കൃത്യമായ ചട്ടങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഇത്തരം വ്യവസ്ഥകള്‍ തെറ്റിക്കുന്നവരെ സേനയുടെ ഭാഗമാക്കുവാന്‍ സാദ്ധ്യമല്ല. ആകെ നാലുപേരാണ് വാക്‌സിനേഷന്‍ കാര്യത്തില്‍ വിമുഖത പ്രകടിപ്പിച്ചത്. ഇവരെ കമ്മീഷന്റ് ഓഫീസര്‍മാരാക്കാന്‍ സാധിക്കില്ല. വിസമ്മതിച്ചവരില്‍ നാലാമത്തെ കേഡറ്റ് മനസ്സ് മാറ്റിയെന്നും വ്യോമസേനയെ അറിയിച്ചിട്ടുണ്ട്.’ വ്യോമസേന വക്താവ് ഡീന്‍ മില്ലര്‍ പറഞ്ഞു.
വ്യോമസേന വിഷയത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തുവിട്ടിട്ടില്ല. വ്യോമസേനാ സെക്രട്ടറിയാണ് മൂന്ന് കേഡറ്റുകള്‍ പുറത്താകുമെന്ന് അറിയിച്ചത്.