Thursday, December 26, 2024

HomeAmericaചിക്കാഗോ വടംവലി: കേരള നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് കിക്കോഫ് നിര്‍വ്വഹിക്കും

ചിക്കാഗോ വടംവലി: കേരള നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് കിക്കോഫ് നിര്‍വ്വഹിക്കും

spot_img
spot_img

മാത്യു തട്ടാമറ്റം

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരം 2022 സെപ്റ്റംബര്‍ മാസം 5-ാം തീയതി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് മൈതാനത്ത് (7800 W Lyons St., Morton Grove, IL 60053) അരങ്ങേറുകയാണ്.

കേരളത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന വടംവലി എന്ന കായികമത്സരത്തെ എട്ട് സംവത്സരങ്ങള്‍ക്കപ്പുറം ഇന്റര്‍നാഷണല്‍ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് വടംവലി മത്സരം കിക്കോഫ് ചെയ്യുന്നത് കേരളത്തിലെ ബഹുമാനപ്പെട്ട നിയമസഭ സ്പീക്കര്‍ ശ്രീ. എം.ബി രാജേഷ് ആണെന്നത് ഏറെ അഭിമാനത്തോടെ ഞങ്ങള്‍ അറിയിക്കുന്നു.

2022 ജൂണ്‍ മാസം മൂന്നാം തീയതി വൈകിട്ട് 7.30 ന് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ ശബ്ദമുഖരിതമാക്കുന്ന കരഘോഷങ്ങളുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തില്‍ ചാണക്യസൂത്രങ്ങള്‍ മെനഞ്ഞ് തൃത്താല നിയജകമണ്ഡലത്തിലെ എം.എല്‍.എ. ആയി 140 മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവരുടെ ശബ്ദമായി മാറിയ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് എട്ടമാത് ഇന്റര്‍നാഷണല്‍ വടംവടി മത്സരത്തിന്റെ കിക്കോഫ് കര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ ചരിത്രത്തില്‍ മറ്റൊരു മാമാങ്കക്കഥകൂടി രചിക്കപ്പെടും.

ലോകചരിത്രത്തില്‍ ആദ്യമായി പ്രൈസമണി കൊണ്ട് പെരുമഴ തീര്‍ക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫിന് നോര്‍ത്ത് അമേരിക്കയിലെ എല്ലാ കായികപ്രേമികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ബിനു കൈതക്കത്തൊട്ടിയില്‍ (പ്രസിഡന്റ്), ബൈജു ജോസ് പരുമല (വൈസ് പ്രസിഡന്റ്), മനോജ് വഞ്ചിയില്‍ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), സാജന്‍ മേലാണ്ടശ്ശേരിയില്‍ (ജോയിന്റ് സെക്രട്ടറി), ജോസ് മണക്കാട്ട് (ടൂര്‍ണമെന്റ് ചെയര്‍മാന്‍), മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.) എന്നിവര്‍ സംയുക്തമായി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments