Thursday, December 26, 2024

HomeAmericaഏഴാമത് ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

ഏഴാമത് ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

spot_img
spot_img

(ഫോമാ ന്യൂസ് ടീം )

ഹ്യൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി രജിസ്ട്രേഷൻ ചേയർ ജോയി എൻ സാമുവൽ അറിയിച്ചു.
ജോയ് എൻ സാമുവേൽ ചെയർമാനായും , ശ്രീ ബൈജു വർഗ്ഗീസ് കൺവീനർ ആയും , പ്രവർത്തന മികവുകൊണ്ടും , പ്രതിഭകൊണ്ടും , കഴിവു തെളിയിച്ച സജൻ മൂലപ്ലാക്കൽ , സജീവ് വേലായുധൻ , സുനിത പിള്ള , സിമി സൈമൺ , എന്നിവരാണ് മറ്റു സമിതിയംഗങ്ങൾ.


കോവിഡ് എന്ന മഹാമാരി സംഹാരതാണ്ഡവമാടിയ കഴിഞ്ഞ രണ്ട് വർഷം മനുഷ്യരാശി ഭയചകിതരായി വീടുകളിൽ അടച്ചിരുന്നു അതിനുശേഷം നമുക്ക് ഒന്നിച്ചു കൂടാൻ ഫോമാ ഒരുക്കുന്ന ഒരു വെക്കേഷൻ പാക്കേജ് ആണ് ഈ വർഷത്തെ ഗ്ലോബൽ കൺവെൻഷൻ . നാല് രാവും മൂന്നു പകലും ഉള്ള ഓൾ ഇന്ക്ലൂസീവ് പാക്കേജ് (ഫുഡ് ആൻഡ് ബെവെറേജ്‌സ് ഇൻക്ലൂഡഡ്) ആണ് ഇതിനായി ഫോമാ ഒരുക്കിയിട്ടുള്ളത്. രണ്ടുപേർക്ക് 1245 ഡോളർ മാത്രം , 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് $100 അധികമായി നൽകിയാൽ മതിയാകും. മെക്സിക്കോയിലെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് 500 ഏക്കറുകളിലായി 13റെസ്റ്റോറന്റ്ഉം , ഗോൾഫ് കോഴ്സുമായി കടൽ തീരത്തുള്ള മൂൺ പാലസ് റിസോർട്സ്. ഭക്ഷണശാലകളിൽ നിന്നും അൺലിമിറ്റഡ് ഫുഡ് എപ്പോഴും ലഭ്യമാണ്. ഫ്ലൈറ്റ് ടിക്കറ്റുകൾ നേരത്തെ കരസ്ഥമാക്കേണ്ടതാണ്.


രജിസ്റ്റർ ചെയ്ത കടന്നുവരുന്നവർക്ക് മികച്ച ഒരു എൻറർടെയിൻമെൻറ് അണിയറയിൽ ഒരുങ്ങുന്നതായി എൻറർ ടൈയിൻമെൻറ് ടീം അറിയിച്ചിട്ടുണ്ട്. കൺവെൻഷന് പങ്കെടുക്കുന്നതിന് ഡെലിഗേറ്റ് ആകണമെന്നില്ല , ആർക്കും ഫോമാ വെബ് സൈറ്റിലൂടെ കൺവെൻഷന് രജിസ്റ്റർ ചെയ്യാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് രജിസ്ട്രേഷൻ ടീമുമായി ബന്ധപ്പെടുക. വെബ്സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യേണ്ടവർക്ക് ചെയ്യുവാനായി അവസരം ഉണ്ട്. അതിനായി ജൂൺ 5 വരെ ക്രെഡിറ്റ് കാർഡ് സർവീസ് ചാർജ് ഇല്ലാതെ രജിസ്റ്റർ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .
https://fomaa.org/convention/registration സന്ദർശിക്കുക.

എല്ലാവരും എത്രയും വേഗം കൺവെൻഷനിലേക്കു രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments