Monday, February 24, 2025

HomeAmericaബ്രൂക്ലിന്‍ കത്തോലിക്കാ പള്ളിയില്‍ മോഷണം; സക്രാരി കാണാനില്ല

ബ്രൂക്ലിന്‍ കത്തോലിക്കാ പള്ളിയില്‍ മോഷണം; സക്രാരി കാണാനില്ല

spot_img
spot_img

പി.പി. ചെറിയാന്‍

ബ്രൂക്ലിന്‍ (ന്യൂയോര്‍ക്ക്): ബ്രൂക്ലിന്‍ സെന്റ് അഗസ്റ്റിന്‍ റോമന്‍ കത്തോലിക്കാ ദേവലയത്തില്‍നിന്നും രണ്ടു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഗോള്‍ഡന്‍ ടാബര്‍ നാക്കിള്‍ (സക്രാരി) കളവു പോയതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

മേയ് 26നു 28 നും ഇടയിലാണ് ടാബര്‍ നാക്കിള്‍ കളവുപോയതെന്നു കരുതുന്നു. ദേവാലയത്തിന്റെ ആള്‍ട്ടറിലുണ്ടായിരുന്ന മാലാഖയുടെ പ്രതിമ തല അറുത്ത നിലയിലും കാണപ്പെട്ടു. സക്രാരിയിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ അള്‍ത്താരക്ക് ചുറ്റും ചിതറി കിടക്കുകയായിരുന്നു. മോഷ്ടാക്കള്‍ ശക്തമായ ആയുധങ്ങള്‍ ഉപയോഗിച്ചതായും സെക്യൂരിറ്റി സിസ്റ്റം തകര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്.

വിശുദ്ധ കുര്‍ബാനക്ക് ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കള്‍ സൂക്ഷിക്കുന്ന ബോക്‌സാണ് ടാബര്‍ നാക്കിള്‍. 18 കാരറ്റ് സ്വര്‍ണവും ചുറ്റുപാടും രത്‌നങ്ങള്‍ പതിച്ചതുമാണിത്.

രാജ്യത്തെ തന്നെ ഏറ്റവും വിലകൂടിയ സക്രാരിയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായും കലാപരമായും മൂല്യമുള്ള സക്രാരിക്ക് പകരം വയ്ക്കുവാന്‍ മറ്റൊന്നില്ല എന്നാണ് ബ്രൂക്ലിന്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

സംഭവത്തെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments