കാൾഗറി : കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിനെ ചൊല്ലിയുള്ള വിവാദങ്ങൾ അലയടിക്കവേ സംഭവത്തിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ അറിയിച്ച് പുതിയ വീഡിയോയുമായി മൈനസ് തേർട്ടി എന്റർടൈൻമെന്റ് ഗൗളി 2.0 ടീം രംഗത്ത്.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേഭാരത് ട്രെയിൻ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം നിലവിൽ 80 കിലോമീറ്റർ മാത്രം വേഗതയിലാണ് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരത്തു നിന്ന് 8 മണിക്കൂർ 05 മിനിറ്റുകൊണ്ട് കാസർകോട് എത്തുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 05.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്‌റ്റോപ്പുകൾ. വ്യാഴാഴ്ച സർവീസ് ഉണ്ടായിരിക്കില്ല.
തിരുവന്തപുരം മുതൽ കാസർകോട് വരെയുള്ള യാത്രക്ക് ചെയർകാറിൽ 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യുട്ടീവ് ചെയർ കാറിൽ 2880 രൂപ നൽകണം. വന്ദേ ഭാരത് ചെയർകാറിൽ 914 സീറ്റുകലാണുള്ളത്.എക്‌സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റും.അങ്ങനെ ആകെ 1000 സീറ്റുകൾ.
വന്ദേഭാരത് ട്രെയിൻ വേഗതയിലോ സൗകര്യത്തിലോ കെറെയിലിന് ബദലാകില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷം. െ്രെകസ്തവ വിഭാഗങ്ങളെ അടുപ്പിക്കാനുളള ശ്രമങ്ങളും, വന്ദേഭാരതിന്റെ വരവ് ആഘോഷമാക്കിയതുമൊക്കെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന നീക്കങ്ങളാണെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു. കെറെയിൽ അടഞ്ഞ അധ്യയമല്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയേയും പ്രതീക്ഷയോടെയാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.
ബിനു തോമസ് പത്തായത്തിങ്കൽ, പ്രിൻസ് ശശിധരൻ, ബിനോയ് ജോസഫ്, ഹരി അയ്യർ, വിനീഷ് ജോസഫ്, ഹരീഷ് ബാലകൃഷ്ണൻ, ബിനേഷ് ജോസഫ്, മോൻസി എബ്രഹാം മറ്റത്തിൽ, ദിപിൻ തോമസ്, ജോർജ് പി. തങ്കച്ചൻ എന്നിവരാണ് അഭിനേതാക്കളായി എത്തുന്ന മൈനസ് തേർട്ടി എന്റർടൈൻമെന്റ്‌മെന്റെ ഗൗളി 2.0 ടീം വീഡിയോ സംവിധാനം നിർവ്വഹിക്കുന്നത് ബിനു തോമസ് പത്തായത്തിങ്കൽ ആണ്. ഡി ഒ പി പ്രിൻസ് ശശിധരനും സ്‌ക്രിപ്റ്റ് ജെറിൻ ചിറമ്മൽ ജോർജ്ജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.