സുരേന്ദ്രൻ നായർ
സാമൂഹ്യ സേവനത്തിന്റെയും പരസ്പര സഹായത്തിന്റെയും നാലു ദശാബ്ദങ്ങൾ പിന്നിട്ട ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ധന സമാഹരണാർത്ഥം മലയാള ചലച്ചിത്ര രംഗത്ത് ആസ്വാദനത്തിന്റെ നവ തരംഗങ്ങൾ സൃഷ്ടിച്ച വിധു പ്രതാപ്, ജ്യോത്സ്ന, സച്ചിൻ വാര്യർ,ആര്യ ദയാൽ എന്നിവർ പങ്കെടുക്കുന്ന സംഗീത പരിപാടി മെയ് 19 നു സ്റ്റെർലിങ് ഹൈറ്റ് ഹെൻറി ഫോർഡ് പെർഫോമിംഗ് ആർട്ട് സെന്ററിൽ നടക്കുന്നു.

സംഘടന നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കലാസാംസ്കാരിക പരിപാടികളുടെയും പ്രോത്സാഹനാർത്ഥം ഈ സംഗീത സന്ധ്യക്ക് ഡയമണ്ട് സ്‌പോൺസർഷിപ് നൽകി സഹായിക്കുന്ന റീമാക്സിനുവേണ്ടി കോശി ജോർജും സിസ്റ്റർ മോർട്ട്ഗേജിനു വേണ്ടി ബൽബീർ ഗ്രെവലും കെല്ലർ വില്യംസിനുവേണ്ടി സുനിൽ പൈൻഗോളും നാഷണൽ ഗ്രോസ്സറിസിനുവേണ്ടി വി.എം. ചാണ്ടിയും പങ്കെടുത്ത ടിക്കറ്റ് വിൽപ്പനയുടെ ഉൽഘാടന ചടങ്ങും നേരത്തെ സംഘടിപ്പിച്ചിരുന്നു.

ലാഭേശ്ചയില്ലാതെ മലയാളി സമൂഹത്തിൽ പ്രവർത്തിച്ചുവരുന്ന ഡി.എം.എ.യുടെ ധനസമാഹരണ യജ്ഞത്തിൽ സഹൃദയരായ എല്ലാ മലയാളി കുടുംബാംഗങ്ങളുടെയും സാന്നിധ്യം അഭ്യര്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാർ കമ്പത്തു
സെക്രട്ടറി പ്രവീൺ നായർ ട്രഷറർ ബോബി തോമസ്
പ്രോഗ്രാം കോ ചെയർമാന്മാരായ രാജേഷ് കുട്ടി, നോബിൾ തോമസ് എന്നിവർ അറിയിച്ചു.