പെരുമ്പാവൂർ: കവയിത്രി ചേലാമറ്റം രുക്മിണി (80) അന്തരിച്ചു. ചേലാമറ്റം വാഴപ്പനാലി കുടുംബാംഗം. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് ഒരാഴ്ചയായി വീട്ടിൽ കിടപ്പിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് മരിച്ചത്. കുസുമം, ദേശബന്ധു, ജനയുഗം, വീക്ഷണം, അമ്മാവൻ, ഗുരുദേവൻ, നിരൂപണം, മലയാളനാട്, കേരള ദേശം, രണഭൂമി തുടങ്ങിയ ആദ്യകാല പ്രസിദ്ധീകരണങ്ങളിൽ നൂറുകണക്കിന് കവിതകൾ എഴുതിയിട്ടുണ്ട്.
‘നേർക്കാഴ്ച’യിൽ അടുത്തകാലം വരെ കവിതകൾ എഴുതിയിട്ടുണ്ട്.
‘ഒന്നിങ്ങു വന്നാലും കണ്ണാ…’, ‘കീർത്തനമാല’ എന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തി. 2000 ത്തിൽ സംഗീത നാടക അക്കാദമിയുടെ ആദരം ലഭിച്ചു. പെരുമ്പാവൂർ അക്ഷരശ്ലോക സമിതി, ആശാൻ സ്മാരക സാഹിത്യവേദി എന്നിവയിൽ സ്ഥിരം സാന്നിധ്യമായിരുന്നു.
റയോൺസ് കമ്പനിവക മുൻപുണ്ടായിരുന്ന എം.സി.ടി.എം. ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു. ഭർത്താവ്: പരേതനായ പി.എൻ. വിശ്വനാഥൻ നായർ (മുൻ സെക്രട്ടറി, വാഴക്കുളം സഹകരണ ബാങ്ക്). മക്കൾ: രശ്മി (എസ്.സി.ബി., ശ്രീമൂലനഗരം), ദീപ്തി (യു.എസ്.എ.), രോഷ്‌നി (പ്രതിരോധ മന്ത്രാലയം, കൊച്ചി). മരുമക്കൾ: നാരായണൻകുട്ടി (റിട്ട. ടി.സി.സി.), വിനോദ് (യു.എസ്.എ.), മനോജ് (അധ്യാപകൻ, പനങ്ങാട്), രാജശ്രീ (അധ്യാപിക, മേതല കല്ലിൽ സ്‌കൂൾ).