Wednesday, March 12, 2025

HomeAmericaരണ്ടാമത് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് (NAMSL) ഓഗസ്റ്റിൽ : ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ടൂർണമെന്റിന്...

രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് (NAMSL) ഓഗസ്റ്റിൽ : ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ടൂർണമെന്റിന് ആതിഥ്യമരുളും

spot_img
spot_img

മാർട്ടിൻ വിലങ്ങോലിൽ

ഓസ്റ്റിൻ (ടെക്‌സാസ്) : രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കയാണ് ഓസ്റ്റിൻ. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് സോക്കർ ക്ലബാണ് ആഗസ്റ്റിൽ നടക്കുന്ന ഈ ടൂർണമെന്റിന് വേദിയൊരുക്കുന്നത് . അമേരിക്കയിലെ കാനഡയിൽ നിന്നുമായി 21 മലയാളി സോക്കർ ക്ളബുകൾ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കും.

അമേരിക്കയിലേയും കാനഡയിലെയും മലയാളി ഫുട്ബോൾ ക്ളബുകളുടെ സംഘടനയാണ് നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ് (NAMSL). മലയാളികളുടെ അഭിമാനവും ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുൻ നായകനുമായിരുന്ന മണ്മറഞ്ഞ ശ്രീ വിപി സത്യന്റെ പേരിലുള്ള എവർ റോളിങ്ങ് ട്രോഫി ടൂര്ണമെന്റാണിത് . കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന പ്രഥമ ടൂർണമെന്റ് വൻ വിജയമായിരുന്നു.

NAMSL പ്രസിഡറന്റ് അജിത് വർഗീസ് (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്),വൈ. പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് (എഫ്സി കാരോൾട്ടൻ, ഡാളസ്), സെക്ടട്ടറി മാറ്റ് വർഗീസ് (ഫിലി ആഴ്‌സണൽ ), ട്രഷറർ ജോ ചെറുശ്ശേരി (ബാൾട്ടിമോർ ഖിലാഡിസ്), ജോയിന്റ് ട്രഷറർ ആശാന്ത് ജേക്കബ് (ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്), സിജോ സ്റ്റീഫൻ (പബ്ലിക് റിലേഷൻ, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്), എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഈ വർഷത്തെ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.

ഓസ്റ്റിനിൽ നടക്കുന്ന ഈ എവർ റോളിങ്ങ് ട്രോഫി ടൂര്ണമെന്റിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ് പ്രസിഡറന്റ് അജിത് വർഗീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments