ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഈ വര്‍ഷത്തെ ആഘോഷമായ കുര്‍ബാന സ്വീകരണം മെയ് നാല് ശനിയാഴ്ച നടത്തപ്പെടുന്നു . ഉച്ചയ്ക്ക് രണ്ടിന് ഇടവക വികാരി ഫാ . ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയില്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും നടക്കുന്ന ദിവ്യബലിയില്‍ ഇടവകയിലെ 23 കുട്ടികളാണ് ആദ്യകുര്‍ഹാന സ്വീകരിക്കുന്നത്.
ദിവ്യകാരുണ്യ സ്വീകരണത്തിനായി മാസങ്ങളായി ക്രമമായും, ചിട്ടയായും, ഭക്തിനിര്‍ഭരമായും നടക്കുന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മതബോധന ഡയറക്ടര്‍ ജോണ്‍സന്‍ വട്ടമാറ്റത്തില്‍ അറിയിച്ചു . സിസ്റ്റര്‍ റെജി എസ.ജെ.സി. യുടെ നേതൃത്വത്തില്‍ വേദപാഠ അദ്ധ്യാപകരും കുട്ടികളെ ഒരുക്കുന്നതിനു പങ്കുവഹിച്ചു
ബെഞ്ചമിന്‍ ആനാലിപ്പാറയില്‍, ക്രിസ് ആട്ടുകുന്നേല്‍, എറിക് ചാക്കാലക്കല്‍ ,അലിസാ ഇഞ്ചെനാട്ട്, സുഹാനി ഏര്‍നിക്കല്‍, ജിഷ ഇല്ലിക്കാട്ടില്‍, ജോനാഥന്‍ കൈതമലയില്‍, അന്ന കല്ലിടുക്കില്‍, നോയല്‍ കണ്ണാലില്‍, നിവ്യ കാട്ടിപ്പറമ്പില്‍, ഇസബെല്‍ കിഴക്കേക്കാട്ടില്‍, മരിയ കിഴക്കേവാലയില്‍, ഐസായകൊച്ചുചെമ്മന്തറ ,സരിന്‍ കോഴംപ്ലാക്കില്‍ ,അലക്‌സാണ്ടര്‍ മറുതാച്ചിക്കല്‍, ബെഞ്ചമിന്‍ പാലകുന്നേല്‍, ഇഷാന്‍ പുത്തന്‍ മാനത്ത് , ഇഷേത പുത്തന്‍മാനത്ത്, ജെറോം തറയില്‍, ജയിക്ക് തെക്കേല്‍, ജൂലിയന്‍ തോട്ടുങ്കല്‍, ക്രിസ്റ്റഫര്‍ ഉള്ളാടപ്പിള്ളില്‍, ഐസക് വട്ടമറ്റത്തില്‍ എന്നിവരാണ് ഇടവകയിലെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികള്‍ .
.