Saturday, March 15, 2025

HomeAmericaകള്ളന് മനസ്സലിവ്; മോഷ്ടിച്ച കാറിൽ നിന്ന് കിട്ടിയ ചിതാഭസ്മം ഉടമയ്ക്ക് തിരികെ നൽകി

കള്ളന് മനസ്സലിവ്; മോഷ്ടിച്ച കാറിൽ നിന്ന് കിട്ടിയ ചിതാഭസ്മം ഉടമയ്ക്ക് തിരികെ നൽകി

spot_img
spot_img

മനസ്സലിവുള്ള ചില കള്ളൻമാർ മോഷ്ടിച്ച സാധനം തിരികെ നൽകിയ സംഭവം പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിലൊരു കള്ളൻ അമേരിക്കയിൽ മോഷ്ടിച്ച കാറിൽ നിന്ന് ലഭിച്ച ചിതാഭസ്മം ഉടമയ്ക്ക് തിരികെ നൽകിയിരിക്കുകയാണ്. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ലാറി കാർട്ടർ ജൂനിയറിന്റെ ലിമിറ്റഡ് എഡിഷൻ ഡോഡ്ജി ചാർജർ കാറാണ് മോഷണം പോയത്. എസ്ആർടി ഹെൽകാറ്റ് ജെയിൽബ്രേക്ക് എഡിഷനിൽ പെടുന്നതാണ് ഈ കാർ. വളരെ കുറച്ച് പേർക്ക് മാത്രം സ്വന്തമാക്കാൻ സാധിച്ചിരുന്ന കാർ കാർട്ടറിന് വിലമതിക്കാനാവാത്തതായിരുന്നു. 2023ൽ പുറത്തിറങ്ങിയ പുത്തൻ കാറാണ് കള്ളൻ കൊണ്ടുപോയത്.

കാർ മോഷ്ടിക്കപ്പെട്ടതിനേക്കാളും കാർട്ടറിനെ സങ്കടപ്പെടുത്തിയത് മറ്റൊരു സംഭവമായിരുന്നു. കാറിനുള്ളിൽ താൻ സൂക്ഷിച്ച അമ്മയുടെ ചിതാഭസ്മവും നഷ്ടപ്പെട്ട് പോയിരുന്നു. ഫ്ലോറിഡയിൽ തന്നെയുള്ള കാർട്ടറിന്റെ വേനൽക്കാല വസതിയിൽ നിന്നാണ് വാഹനവും ചിതാഭസ്മവുമെല്ലാം നഷ്ടമായത്. കാർട്ടറിന്റെ അമ്മയുടെ പേരായ ലോറീന ലിയനാർഡ് എന്ന് കാറിൽ എഴുതി വെച്ചിരുന്നു. 2019ലാണ് അമ്മ മരിക്കുന്നത്. കാറിൽ അമ്മയുടെ സാന്നിധ്യം ഉണ്ടെന്ന് സമാധാനിക്കാൻ വേണ്ടിയായിരുന്നു കാർട്ടർ ചിതാഭസ്മം ചെറിയൊരു പാത്രത്തിലാക്കി വെച്ചത്.

രാത്രിയിലാണ് മോഷണം നടന്നതെന്ന് കാർട്ടർ പറഞ്ഞു. കള്ളൻ കാറിന്റെ ജനൽച്ചില്ലകൾ തകർത്തിരിക്കാം. അതിന് ശേഷം കാർ സ്റ്റാർട്ടാക്കി കൊണ്ടുപോവുകയായിരുന്നു എന്നാണ് കരുതുന്നത്. ഏതായാലും ഉറക്കത്തിൽ താൻ യാതൊരു ശബ്ദവും കേട്ടില്ലെന്ന് കാർട്ടർ പറഞ്ഞു. രാവിലെ എണീറ്റ് നോക്കുമ്പോഴാണ് കാർ മോഷണം പോയെന്ന് മനസ്സിലാക്കിയത്. വൈകാതെ തന്നെ പോലീസിൽ പരാതി നൽകി.

കാർ മോഷണം പോയതിൻെറ പിറ്റേന്നാണ് കള്ളൻ ചിതാഭസ്മം തിരികെ എത്തിച്ചത്. കാർട്ടറിന്റെ വീടിൻെറ ഗേറ്റിന് പുറത്തുണ്ടായിരുന്ന മെയിൽ ബോക്സിൽ നിന്നാണ് ചിതാഭസ്മം അടങ്ങിയ പാത്രം തിരികെ ലഭിച്ചത്. ഏതായാലും കാർ തിരിച്ച് നൽകാൻ കള്ളൻ തയ്യാറായിട്ടില്ല. എന്നാൽ, ചിതാഭസ്മം തിരികെ നൽകിയ കള്ളൻ കാറും തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ് കാർട്ടർ.

“കാർ ഹോണടിക്കുന്നതോ ശബ്ദമോ ഒന്നും തന്നെ ഞാൻ രാത്രിയിൽ കേട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്പെഷ്യലായ കാറാണ് നഷ്ടമായത്. അമ്മയുടെയും ജീസസിൻെറയും പേര് അതിൽ എഴുതി വെച്ചിരുന്നു. കാർ എനിക്ക് അമ്മയുടെ പ്രതീകമായിരുന്നു. അവരുടെ സാന്നിധ്യം ഞാൻ ആ കാറിൽ അറിഞ്ഞിരുന്നു. കാറും ചിതാഭസ്മവും നഷ്ടമായത് വല്ലാതെ സങ്കടപ്പെടുത്തി. ചിതാഭസ്മം ലഭിച്ചത് എനിക്ക് അൽപമെങ്കിലും ആശ്വാസം പകരുന്നു,” കാർട്ടർ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments