സോണി കണ്ണോട്ടുതറ
പി.ആർ.ഒ സൺഷൈൻ റീജിയൻ.
ഓർലാണ്ടോ ; ഫോമാ സൺ ഷൈൻ റീജിയൻറെ അംഗസംഘടനകളിൽ ഒർലാണ്ടോയിലെ പ്രമുഖ സംഘടനയായ ഒരുമ ഫ്ലോറിഡയിൽ ആദ്യമായി ഫോമാ ഗ്ലോബൽ കൺവെൻഷൻ കിക്കോഫ് ഒരുമയുടെ വസന്തോത്സവം 2024ന്റെ വേദിയിൽവച്ച് പ്രൗഢഗംഭീരമായി സഘടിപ്പിച്ചു.
റീജണൽ ആർ.വി .പി ശ്രീ. ചാക്കോച്ചൻ ജോസഫ്ന്റെയും, ഫോമായുടെയും,ഒരുമയുടെയും നേതാക്കൻമാരുടെ സാന്നിധ്യത്തിൽ സൺഷൈൻ റീജിയൺ ചാരിറ്റി ഫോറം ചെയർ ശ്രീ. സണ്ണി കൈതമറ്റം ഫോമാ നാഷണൽ ട്രഷറർ ശ്രീ. ബിജു തോണിക്കടവിലിനു ആദ്യ ചെക്ക് കൈമാറി. റീജിണൽ നേതാക്കന്മാരായ ശ്രീ. നോബിൾ ജനാർദ്ദൻ, ശ്രീമതി ദയാ കമ്പിയിൽ, ശ്രീ. രാജ് കുറുപ്പ്, ശ്രീ. രാജീവ് കുമാരൻ, ഒരുമയുടെ പ്രസിഡന്റ് ശ്രീമതി. സ്മിത നോബിൾ, ശ്രീ. സോണി കണ്ണോട്ടുതറ എന്നിവർ പ്രസ്തുത വേദിയിൽ വെച്ച് ശ്രീ. ബിജു തോണിക്കടവിലിനു ചെക്ക്കൾ കൈമാറി.
ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുണ്ടക്കാനയിൽ നടത്തപ്പെടുന്ന ഗ്ലോബൽ കൺവെൻഷന് ഫാമിലികളുടെ നല്ല പങ്കാളിത്തം ഉണ്ടാകുമെന്ന് നാഷണൽ ട്രഷറർ ശ്രീ. ബിജു തോണിക്കടവിൽ തന്റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു. സൺ ഷൈൻ റീജിയൻറെ മറ്റ് അംഗസംഘടനകളിൽനിന്നും നിർലോഭമായ പിന്തുണ ഫോമായുടെ ഗ്ലോബൽ കൺവെൻഷന് ലഭിക്കുന്നതെന്നും, ഫ്ലോറിഡയിൽ ആദ്യമായി ഫോമാ ഗ്ലോബൽ കൺവെൻഷൻ കിക്കോഫിന് വേദി ഒരുക്കിയ ഒരുമയുടെ പ്രസിഡന്റ് ശ്രീമതി. സ്മിത നോബിളിനും കമ്മിറ്റിക്കും ഫോമാ സൺ ഷൈൻ റീജിയൻറെ പേരിൽ നന്ദി അർപ്പിക്കുന്നതായി റീജണൽ ആർ.വി .പി ശ്രീ. ചാക്കോച്ചൻ ജോസഫ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ശ്രീമതി. സ്മിത നോബിളിന്റെയും,അനുരാധ മനോജിന്റെയും നേതൃത്വത്തിൽ ഉള്ള ഒരുമയുടെ കമ്മിറ്റിയാണ് ദൃശ്യചാരുതയേകുന്ന നയനമനോഹരമായ കലാപരിപാടികൾ വസന്തോത്സവം 2024 എന്നപേരിൽ ഈസ്റ്റർ ഈദ് വിഷു ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത്.