വാഷിംഗ്ടൺ: പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് റോക്കറ്റിൻ്റെ ഓക്സിജൻ വാൽവിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജ, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു.. യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു. അടുത്ത വിക്ഷേപണം എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.
ബോയിങ്ങിന്റെ പുതിയ സ്‌പേസ് എയര്‍ക്രാഫ്റ്റായ സ്റ്റാര്‍ലൈനര്‍ രാവിലെ 8.04നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിക്കാനിരുന്നത്. എന്നാല്‍, ദൗത്യത്തിന് 90 മിനിറ്റിന് മുമ്പാണ് ദൗത്യം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. . ഓക്‌സിജന്‍ റിലീവ് വാല്‍വിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റിവെക്കാന്‍ ഇടയാക്കിയതെന്ന് നാസ അറിയിച്ചു.
വിക്ഷേപണം മാറ്റിവെച്ചതോടെ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും പേടകത്തില്‍ നിന്ന് തിരിച്ചിറക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ തനിക്ക് വീട്ടിലേക്ക് മടങ്ങിയെത്തുന്ന പോലെയാണ് തോന്നാറെന്നും 59കാരിയായ സുനിത യാത്രയ്ക്ക് തയാറെടുപ്പ് നടത്തിയ ഘട്ടത്തിൽ പറഞ്ഞിരുന്നു.