Saturday, March 15, 2025

HomeAmericaമാതൃഭൂമി ന്യുസ് ക്യാമറാമാന്‍ എ. വി. മുകേഷിന്റെ (34) വിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ്...

മാതൃഭൂമി ന്യുസ് ക്യാമറാമാന്‍ എ. വി. മുകേഷിന്റെ (34) വിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു

spot_img
spot_img

ജോര്‍ജ് ജോസഫ്

മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ. വി മുകേഷ് (34) ജോലിക്കിടയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചതില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) അനുശോചിച്ചു.

മലമ്പുഴ കൊട്ടേക്കാട് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.

പത്രപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം ഉറാപ്പാക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കും ഗവണ്മെന്റിനുമാണ്. മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജീവന്‍ പണയം വെച്ചും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മുതിരുന്നതിന്റെ പിന്നില്‍ ചാനല്‍ മത്സരങ്ങള്‍ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്, ഇത് ഖേദകരമാണ്.

വാര്‍ത്താ ശേഖരണത്തിനിടെ അപകടമുണ്ടായാല്‍ മാധ്യമ പ്രവര്‍ത്തകനും അയാളുടെ കുടുബത്തിനുമാണ് ഏറ്റവും കൂടുതല്‍ നഷ്ടം വരുന്നത് എന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള കൂടിയ യോഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി

മുന്‍കാലങ്ങളിലെ പോലെ തന്നെ പോലെ തന്നെ മുകേഷിന്റെ കുടുംബത്തിന് കഴിയുന്നത്ര സാമ്പത്തിക സഹായം ചെയ്യാന്‍ ഇന്ത്യാ പ്രസ് ക്ലബ് തയാറാകുമെന്ന് നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. ഈ ദാരുണാന്ത്യത്തില്‍ ദുഖാര്‍ത്ഥരായവരോടുള്ള ദുഃഖം അറിയിക്കുന്നതായി നാഷണല്‍ ട്രെഷറര്‍ വിശാഖ് ചെറിയാന്‍, ജോയിന്റ് സെക്രട്ടറി ആശാ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം എന്നിവര്‍ അറിയിച്ചു. മുകേഷിന്റെ കുടുംബത്തിന് ഒരിക്കല്‍ കൂടി അനുശോചനം അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments