ലിൻസ് താന്നിച്ചുവട്ടിൽ PRO.
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ ആഘോഷമായ കുർബാന സ്വീകരണം മെയ് 25 ശനിയാഴ്ച നടക്കും . അന്നേ ദിവസം നാല് മണിക്ക് കോട്ടയം അതിരുപത മെത്രാപ്പോലിഞ്ഞ അഭി. മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിലും, ഇടവക വികാരി ഫാ. തോമസ് മുളവനാൽ, ഫാ.സിജു മുടക്കോടിൽ, ഫാ. ബിൻസ് ചേത്തലിൽ, ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടക്കുന്ന ദിവ്യബലിയിൽ ഇടവകയിലെ പതിനൊന്ന് കുഞ്ഞുങ്ങൾ ഈശോയെ സ്വീകരിക്കുന്നു .ദിവ്യകാരുണ്യ സ്വീകരണശുശ്രൂഷകൾ ക്രമമായും, ചിട്ടയായും, ഭക്തിനിർഭരമായും നടക്കുന്നതിന് വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്ന് വരുന്നു എന്ന് മതബോധന ഡയറക്ടർ സഖറിയ ചേലയ്ക്കൽ അറിയിച്ചു.
മഞ്ജു ചകിരിയാംതടത്തിൽ, ആൻസി ചേലയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ പ്രത്യേകം ക്ലാസ്സുകൾ നടത്തി ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുന്നുണ്ട്. മേഘ അഞ്ചുകണ്ടത്തിൽ, ബഞ്ചമിൻ ഓളിയിൽ, അലീഷ മുണ്ടുപാലത്തിങ്കൽ, ഹന്നാ വാച്ചാച്ചിറ,ഡൈലൻ ചെരുവിൽ, നെവിൻ പണിക്കശേരിൽ, സിറിയക് അരിക്കാട്ട്, ഗ്രെയ്സ് ആക്കാത്തറ, സാമുവൽ തേവർമറ്റം, സയാന ഒറവക്കുഴിയിൽ, മിലിറ്റ് പുത്തൻപുരയിൽ,എന്നിവരാണ് ഇടവകയിലെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾ .
മെയ് 18 ശനിയാഴ്ച ദൈവാലയത്തിൽ വച്ച് ഇവരുടെ ആദ്യകുമ്പസാരം നടക്കും. ഇടവകയുടെ ആഘോഷാനിർഭരമായ ചടങ്ങിനായി കുഞ്ഞുങ്ങളും മാതാപിതാക്കളും ഇടവകസമൂഹം മുഴുവനും സന്തോഷത്തോടെയും പ്രാർത്ഥനയോടെയും നടത്തുന്ന ഒരുക്കങ്ങൾ എല്ലാം പൂർത്തിയായികൊണ്ടിരിക്കുന്നു എന്ന് വികാരി ഫാ. തോമസ് മുളവനാൽ, അസി.വികാരി ഫാ.ബിൻസ് ചേത്തലിൽ, പാരിഷ് എക്സിക്യുട്ടിവ് അംഗങ്ങളായ തോമസ്സ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളിൽ ,കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവർ അറിയിച്ചു.