വാഷിംഗ്ടണ്‍: ഹമാസ് ബന്ദികളാക്കിയ 128 പേരെ വിട്ടയച്ചാല്‍ ഗാസയില്‍ നാളെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍ മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവിന്റെ വീട്ടില്‍ നടന്ന ധനസമാഹരണ ചടങ്ങിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നൂറിലധികം പേര്‍ പങ്കെടുത്ത ചടങ്ങിലാണ് ബൈഡന്റെ പ്രതികരണം.
” തീരുമാനം കൈക്കൊള്ളേണ്ടത് ഹമാസാണ് .ഇവര്‍ ബന്ധിളെ വിട്ടയയ്ക്കാന്‍ തയാറായാല്‍ വെടിനിര്‍ത്തല്‍ സാധ്യമാകും.
തെക്കന്‍ ഗാസയിലെ റാഫ നഗരത്തില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയാല്‍ പീരങ്കി ഷെല്ലുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്ന് ബുധനാഴ്ച ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് യുഎസ് പ്രസിഡന്റ് ഹമാസിന്റെ നിലപാടിനെതിരേ പ്രതികരിച്ചത്.