Sunday, February 23, 2025

HomeAmericaഫിലിപ്പ് തോട്ടത്തിന്റെ സംസ്കാരം മെയ് 20ന് തിങ്കളാഴ്ച

ഫിലിപ്പ് തോട്ടത്തിന്റെ സംസ്കാരം മെയ് 20ന് തിങ്കളാഴ്ച

spot_img
spot_img

ചിക്കാഗോ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപ്പ് തോട്ടത്തിന്റെ (67) സംസ്കാരം മെയ് 20ന് തിങ്കളാഴ്ച നടക്കും.

സംസ്കാര ശുശ്രൂഷകൾ 20 ന് രാവിലെ 7.30ന് ആരംഭിക്കും. സംസ്കാരത്തിന് ശേഷം പ്രത്യേക കുർബാനയും ഉണ്ടായിരിക്കും. (Burial Service Maryhill, Catholic Cemetery, 8600 Milwaukee AVP Ni IL 60074).

പൊതു ദർശനം മെയ് 19 ഞായറാഴ്‌ച വൈകുന്നേരം അഞ്ച് മണിക്ക് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും (7800, Lyons Street, IL 60053).

പരേതന്റെ ആത്മശാന്തിക്കായുള്ള പ്രത്യേക കുർബാന ഇന്ന് വൈകുന്നേരം ഏഴിന് ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ നടക്കും.

കേരളത്തിൽ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളാണ് അന്തരിച്ച ഫിലിപ്പ് തോട്ടം. കോട്ടയം, കൂടല്ലൂർ, തോട്ടത്തിൽ പരേതരായ ടി.സി.മാത്യുവിന്റെയുംമറിയാമ്മയുടേയും മകനാണ് ഫിലിപ്പ് തോട്ടം. ഭാര്യ – സൂസി ഫിലിപ്(കോട്ടയ പുന്നത്തുറ, വഴിയമ്പലം കുടുംബാംഗമാണ്).

മക്കൾ സ്റ്റെഫാനി, അനിഷ.സഹോദരങ്ങൾ: ജേക്കബ് തോട്ടം, സിറിയക് തോട്ടം (കാലിഫോർണിയ), ജയിംസ് തോട്ടം (ഡിട്രോയിറ്റ്), സാലി ജോയ്, സേവ്യർ തോട്ടം (ഡിട്രോയിറ്റ്), ജെസ്സി പള്ളികിഴക്കേതിൽ (ഡിട്രോയിറ്റ്), എൽസി തമ്പി പുല്ലനപ്പള്ളിൽ (ന്യൂയോർക്ക്).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments