മാസച്യുസിറ്റ്സ്: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ‘വണ്‍ ചിപ്പ് ചലഞ്ചില്‍’ പങ്കെടുത്ത കൗമാരക്കാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. മാസച്യുസിറ്റ്സില്‍ നിന്നുള്ള ഹാരിസ് വോലോബ(14)യാണ് പാക്വി നിര്‍മിച്ച ഒരു ചിപ്പ് ( പ്രത്യേക തരം മുളകും കുരുമുളകും ചേര്‍ത്ത് നിര്‍മിച്ച ചിപ്‌സ്) കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്.
ക്യാപ്സൈസിന്‍ എന്ന മുളകുപൊടിയുടെ സത്തില്‍ വലിയ അളവില്‍ കഴിച്ചതിനെ തുടര്‍ന്നാണ് ഹാരിസിന് ഹൃദയസ്തംഭനം സംഭവിച്ചതെന്ന് പ്രാദേശിക ചീഫ് മെഡിക്കല്‍ എക്സാമിനര്‍ കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പാക്വി ഉല്‍പന്നം വിപണിയില്‍ നിന്ന് നീക്കം ചെയ്തു. കലിഫോര്‍ണിയയില്‍ ഇത്തരത്തില്‍ ചലഞ്ചില്‍ പങ്കെടുത്ത മൂന്ന് യുവാക്കളെയും മിനസോഡയും ഏഴ് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.