മലയാളം സൊസൈറ്റി ഓഫ് അമേരിക്ക മാതൃദിനത്തോടനുബന്ധിച്ച മെയ് 11 ന് മാതൃദിനാഘോഷം നടത്തി. സൂം മീറ്റിംഗിലൂടെയാണ് വിവിധ സ്ഥലങ്ങളിലുള്ളവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നത്.
11 ന് വൈകുന്നേരം നാലിന് നടന്ന ചടങ്ങില്‍ മലയാളം സൊസൈറ്റി പ്രസിഡണ്ട് ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗത പ്രസംഗം നടത്തി. അതോടൊപ്പം മലയാളം സൊസൈറ്റിയുടെ മാതൃദിനാശംസ അദ്ദേഹം എല്ലാ അമ്മമാര്‍ക്കും നേരുകയുണ്ടായി. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി റീനി മാമ്പലത്തിന്റെ നിര്യാണത്തില്‍. രാജുതോമസ്, ന്യുയോര്‍ക്ക അനുശോചനം രേഖപ്പെടുത്തുകയും അവര്‍ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു. . എ.സി. ജോര്‍ജ്, നഴ്സ് ദിന ആശംസകള്‍ അര്‍പ്പിക്ക കയും തുടര്‍ന്ന് മോഡറേറ്ററായി യോഗത്തെ നിയന്ത്രിക്കുകയും ചെയ് തു.
മലയാളം സൊസൈറ്റി വൈസ്പ്രസിഡണ്ട് ശ്രീമതി പൊന്നുപിള്ള മാതൃ ദിന സന്ദേശം നല്‍കി. തന്റെ ജീവിതഅനുഭവങ്ങളില്‍ചാലിച്ചു നടത്തിയപ്രഭാഷണം ഹൃദയ സ്പര്‍ശിയായിരുന്നു. ഒരു മാതാവിന്റെ സ്‌നേഹത്തെയും അവരുടെ ത്യാഗത്തേയും കവികള്‍ക്കും എഴുത്തുകാര്‍ക്കും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് എഴുതാന്‍ കഴിയുകയില്ലെന്നും, അതിന് ഒരു മാതാവിന് മാത്രമേ കഴിയുകയുള്ളുവെന്ന് തന്റെ ജീവിതാനുഭവങ്ങളുടെ ഏടുകള്‍ മറിച്ചുകൊണ്ട് അവര്‍ സാധുകരിക്കുകയുണ്ടായി. അതിന് തെളിവായിരുന്നു യാതൊരു കുറിപ്പുകള്‍ഇല്ലാതെ വിഘനങ്ങള്‍ ഇല്ലാതെ അവരില്‍നിന്ന് ഒഴുകിയ അവരുടെ ജീവിതകഥ
തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ജോണ്‍ ഇളമത, ക്യാനഡ, രാജുതോമസ്, ന്യുയോര്‍ക്ക്. അബ് ദുള്‍ പുന്നയൂര്‍കുളം, പ്രൊഫ. വി.വി. ഫിലിപ്പ്, കാലിഫോര്‍ണിയ. ചാക്കോ എം. സി, ഹ്യൂസ്റ്റന്‍, ജോര്‍ജ് മണ്ണിക്കരോട്ട്, ഹ്യൂസ്റ്റണ്‍ എ. സി. ജോര്‍ജ്, ഹ്യൂസ്റ്റന്‍, നാരായണ്‍ നായര്‍, ബിനി നായര്‍, ഹ്യൂസ്റ്റന്‍, ടി . എന്‍, സാമുവല്‍, ഹ്യൂസ്റ്റന്‍, സുരേന്ദ്രന്‍ നായര്‍, ഹ്യൂസ്റ്റന്‍, ജോര്‍ജ് പുത്തന്‍കുരിശ് ഹ്യൂസ്റ്റന്‍ എന്നിവര്‍ പങ്കെടുത്തു. ജോണ്‍ ഇളമത, ക്യാനഡയും ജോര്‍ജ് പുത്തന്‍കുരിശ്, ഹ്യൂസ്റ്റനും അവരവരുടെ മാതാക്കളെ അനുസ്മരിച്ചുകൊണ്ട് കവിതകള്‍ ആലപിക്കുകയും ചെയ്തു മലയാളം സൊസൈറ്റി സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശിന്റെ നന്ദി പ്രകാശനത്തോടുകൂടി സും മീറ്റിംഗ്, കൃത്യം
ആറുമണിക്ക് അവസാനിച്ചു. മീറ്റിങ്ങിലെ പ്രഭാഷണം അവതരിപ്പിച്ച ശ്രീമതി പൊന്നുപിള്ളയ്ക്കും മീറ്റിങ്ങില്‍ സഹകരിച്ചു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിവര്‍ക്കും, അതിലുപരി മീറ്റിങ്ങിന്റെ മോഡറേറ്ററായ എ . സി . ജോര്ജിനും, അദ്ദേഹത്തിന്റെ പ്ലാറ്റ് ഫോമില്‍സുമീറ്റിംഗ് നടത്താന്‍അവസരം നല്‍കുന്നതിനുള്ള നന്ദിയും ജോര്‍ജ് പുത്തന്‍കുരിശ് തന്റെ നന്ദിപ്രകാശനത്തില്‍എടുത്തു പറയുകയും ചെയ് തു.