ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നീണ്ടൂര്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ ആഘോഷിച്ചു. നീണ്ടൂര്‍ ഇടവകാംഗമായ ഫാ. ജോബി കണ്ണാല മുഖ്യകാര്‍മികത്വം വഹിച്ച വി. കുര്‍ബാനയില്‍ അസി. വികാരി ഫാ.ബിന്‍സ് ചേത്തലില്‍ സഹകാര്‍മികനായിരുന്നു.
ബെന്‍സന്‍വില്‍ ഇടവകാംഗങ്ങളോടൊപ്പം നീണ്ടൂര്‍ നിവാസികളായ ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാവരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. ദേവാലയത്തില്‍ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
ക്രമീകരണങ്ങള്‍ക്ക് തമ്പിച്ചന്‍ ചെമ്മാച്ചേലും ഇടവകട്രസ്റ്റിമാരും നേതൃത്വം നല്‍കി. തങ്ങളുടെ മാതൃ ഇടവകയോടുള്ള സ്‌നേഹവും പ്രതിബദ്ധതയും കൂട്ടായ്മയോടെ പ്രകടിപ്പിച്ച നീണ്ടൂര്‍ ഇടവകാംഗങ്ങളെ വികാരി ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു.