ജോസ് കാടാപുറം
ന്യൂയോര്‍ക്ക്: ഇന്ന് ന്യൂയോർക്കിൽ ആരംഭിച്ച ജിമ്മി ജോർജ് വോളീബോൾ മത്സരത്തിലെ ഇന്നത്തെ താരം വാഷിങ്ടൺ ടീമിന് വേണ്ടി കളിക്കുന്ന നിഖിൽ 18 വയസ് 6 ‘3 .നിഖിലിന്റെ ഒരു സ്മാഷും എതിർ ടീമിന് ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞില്ല നിഖിൽ മേരിലാൻഡിൽ നിന്നാണ് .. ഐ ടി കാരനായ ജസ്റ്റിൻ ആഷ ദമ്പതികളുടെ മകനാണ് അപ്പൂപ്പൻ നല്ല വോളീബോൾ പ്ലയെർ ആയിരുന്നു..
നിഖിലിന്റെ മാതാ പിതാക്കൾ കൊച്ചി വൈപ്പിൻ കര സ്വദേശികളാണ് .. ജസ്റ്റിനും ആഷയും നന്നായി പ്രോത്സാഹിപ്പിക്കും , നിഖിൽ സ്കൂൾ ടീം ക്യാപ്റ്റനാണ് .. മകനെ വോളീബോൾ കളിക്കാൻ നിർബന്ധിച്ചു തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷമേ ആയുള്ളൂ ..
എന്നാൽ മൂപര് വാഷിങ്ടൺ ടീമിന്റെ മിന്നുന്നതരമായി മാറി.. ,തുടർന്നുള്ള മത്സരങ്ങൾക്ക് വാഷിങ്ടൺ ടീം തയ്യാറെടുക്കുന്നു ..നല്ല പരിശീലനം കിട്ടിയാൽ നാളെ അമേരിക്കൻ ജൂണിയർ ടീമുകളിൽ കളിക്കാൻ സാധ്യത ഉള്ള കളിക്കാരനാണ് നിഖിൽ …