Friday, October 18, 2024

HomeAmericaഗോള്‍ഫ് താരം ഗ്രേസണ്‍ മുറെയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് മാതാപിതാക്കള്‍

ഗോള്‍ഫ് താരം ഗ്രേസണ്‍ മുറെയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് മാതാപിതാക്കള്‍

spot_img
spot_img

ന്യൂയോര്‍ക്ക്: പ്രോ ഗോള്‍ഫ് താരം ഗ്രേസണ്‍ മുറെയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച മാതാപിതാക്കള്‍. മുറെയുടെ മാതാപിതാക്കളായ എറിക്കും ടെറി മുറെയുമാണ് മരണം ആത്മഹത്യയാണെന്നു വ്യക്തമാക്കിയത്. ‘ജീവിതം ഗ്രെയ്സണിന് എല്ലായ്‌പ്പോഴും എളുപ്പമായിരുന്നില്ലെന്നും അവന്‍ ഇപ്പോള്‍ സമാധാനത്തോടെ വിശ്രമിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും മാതാപിതാക്കാള്‍ കൂട്ടിച്ചേര്‍ത്തു. മകന്റെ വിയോഗവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞ 24 മണിക്കൂറായി ശ്രമിക്കുകയാണ്. അവനെ നഷ്ടപ്പെട്ടത് ഓര്‍ക്കുന്നതു തന്നെപേടിസ്വപ്നമാണ്.’

രണ്ട് തവണ പിജിഎ ടൂര്‍ ജേതാവായ മുറെ, ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ ചാള്‍സ് ഷ്വാബ് ചലഞ്ചില്‍ നിന്ന് പിന്മാറിയതിന്റെ പിറ്റേന്ന് ശനിയാഴ്ച്ചയാണ് മരിച്ചതായി കാണപ്പെട്ടത്. അദ്ദേഹത്തിന് 30 വയസായിരുന്നു.
2017 -ല്‍ 23 -ാം വയസില്‍ ബാര്‍ബസോള്‍ ചാമ്പ്യന്‍ഷിപ്പ് മുറെ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം, മിസോറിയിലെ കന്‍സാസ് സിറ്റിയില്‍ നടന്ന അഡ്വെന്റ് ഹെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും ടെന്നസിയിലെ നാഷ്വില്ലിന് പുറത്തുള്ള സിമ്മണ്‍സ് ബാങ്ക് ഓപ്പണിലും കോര്‍ണ്‍ ഫെറി ടൂറില്‍ രണ്ട് വിജയങ്ങള്‍ നേടി.
ഈ വര്‍ഷം ഹവായിയില്‍ നടന്ന സോണി ഓപ്പണില്‍ മുറെ വിജയിച്ചു .മദ്യപാനത്തോടും മാനസികാരോഗ്യത്തോടും പൊരുതുന്നതിനെക്കുറിച്ച് മുറെ തുറന്ന് പറഞ്ഞിരുന്നു. ജനുവരിയില്‍ സോണി ഓപ്പണ്‍ നേടിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ടൂര്‍ണമെന്റ് ആഴ്ചകളില്‍ താന്‍ മദ്യപിക്കാറുണ്ടെന്നും മദ്യമാണ് തന്റെ ‘ഔട്ട്ലെറ്റ്’ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് അന്ന് പ്രതികരണം നടത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments