ന്യൂയോർക്ക് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മാധ്യമരംഗത്തെ പ്രഗത്ഭരെ അണിനിരത്തി സംഘടിപ്പിക്കുന്ന ‘ഗ്രൗണ്ടിങ്’ എന്ന് നാമകരണം ചെയ്ത ജേർണലിസം സെമിനാറും വർക്ക് ഷോപ്പും മേയ് 25ന് നടന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസ് പോലുള്ള നൂതന നിർമ്മിത സാങ്കേതിക വിദ്യയിലൂടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. അതേസമയം എ.ഐ സാങ്കേതിക വിദ്യ ഒരിക്കലും മാധ്യമപ്രവർത്തകർക്ക് പകരമാകില്ലെന്ന് മാധ്യമ സെമിനാറിൽ മാതൃഭൂമി ഡപ്യുട്ടി എഡിറ്റർ ഡി.പ്രമേഷ്‌കുമാർ പറഞ്ഞു. സാങ്കേതിക വിദ്യയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായാലും കണ്ടന്റുകളാണ് (ഉള്ളടക്കം)ഏറ്റവും പ്രധാനം. നല്ല കണ്ടന്റുകൾ തിരിച്ചറിയാൻ മനുഷ്യന് മാത്രമെ സാധിക്കുകയുള്ളു. വാർത്തകളിലെ മാനുഷികത തിരിച്ചറിയാൻ ഒരിക്കലും നിർമ്മിത സാങ്കേതിക വിദ്യയ്ക്ക് സാധിക്കണമെന്നില്ല. മനുഷ്യന്റെ തലച്ചോറിന് പകരമാകാൻ ഒരിക്കലും എ.ഐ. പോലുള്ള സാങ്കേതിക വിദ്യക്ക് സാധിക്കില്ല എന്നർത്ഥം. അതേസമയം മാധ്യമ രംഗത്ത് സാങ്കേതിക മികവ് കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചേക്കുമെന്നും പ്രമേഷ് കുമാർ ചൂണ്ടിക്കാട്ടി
എ.ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഒരു ന്യൂസ് കണ്ടന്റിനെ വിവിധ തലങ്ങളിലേക്ക് മാറ്റാൻ ഇന്ന് സാധിക്കും. പുതിയ കാലത്ത് നമ്മുടെ ന്യൂസ് റൂമുകൾ ടെക്‌നോ എഡിറ്റോറിയൽ ന്യൂസ് റൂമുകളായി മാറണമെന്നാണ് തന്റെ അഭിപ്രായമെന്നും ദി ഫോർത്ത് മലയാളം ചാനലിന്റെ ന്യൂസ് ഡയറക്ടർ ബി.ശ്രീജൻ പറഞ്ഞു.
ഇ മലയാളിയുടെ ചീഫ് എഡിറ്റർ ജോർജ് ജോസഫ്, മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ താജ് മാത്യു, ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്കൻ ഓപ്പറേഷൻസ് ഹെഡ് കൃഷ്ണ കിഷോർ എന്നിവരും വിഷയത്തിൽ സംസാരിച്ചു.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡന്റ് സുനിൽ െ്രെടസ്റ്റാർ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ജോ. ട്രഷറർ റോയി മുളങ്കുന്നം എന്നിവരും സംസാരിച്ചു.
സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ സെമിനാർ സംഘാടനത്തിന് നേതൃത്വം നൽകി.
ജോ.സെക്രട്ടറി ആഷാ മാത്യു മോഡറേറ്ററായിരുന്നു.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക 2024 25 വർഷത്തെ പ്രവർത്തന പരിപാടികളിൽ ആദ്യത്തേതാണ് സെമിനാർ. തുടർന്നും അംഗങ്ങൾക്കു പ്രയോജനപ്രദമാകുന്ന പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് നാഷനൽ ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം അറിയിക്കുകയുണ്ടായി.
ഐപിസിഎൻഎ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാര ചടങ്ങുകൾ 2025 ജനുവരി 10 നു കേരളത്തിൽ ആണ് നടക്കുക. 2025 സെപ്റ്റംബർ ഒക്ടോബറിൽ ആണ് അമേരിക്കയിൽ വച്ച് നടക്കുന്ന ത്രിദിന രാജ്യാന്തര മാധ്യമ കോൺഫറൻസ് ന്യൂ ജേഴ്‌സി ന്യൂയോർക്ക് ഏരിയയിൽ സംഘടിപ്പിക്കുന്നത്.
ഐപിസിഎൻഎ ‘ഗ്രൗണ്ടിങ്’ സെമിനാറിൽ മാധ്യമരംഗത്തെ നവതരംഗങ്ങൾ ചർച്ചയായി
RELATED ARTICLES