ലൊസാഞ്ചലസ്: ലൊസാഞ്ചലസിലെ ചാറ്റ്‌സ്വര്‍ത്ത് പ്രദേശത്തുള്ള സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ഇടവകയില്‍ വികാരിയായി മൂന്ന് വര്‍ഷം സേവനമനുഷ്ഠിച്ച റവ. ബിജോയ് എം. ജോണിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യു മാലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി എഡ്വിന്‍ രാജന്‍ സ്വാഗതം പറഞ്ഞു.
ഇടവകയുടെ പ്രധാനികളും വിവിധ സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. വികാരിയുടെ സേവനങ്ങളെ അനുസ്മരിച്ചും പുതിയ വഴികളിലേക്കുള്ള ആശംസകള്‍ നേര്‍ന്നും ഇടവകയുടെ ഭദ്രാസന കൗണ്‍സില്‍ അംഗം ഈശോ സാം ഉമ്മന്‍, സഭാ മണ്ഡലം പ്രതിനിധി മനു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മറിയാമ്മ ഈപ്പന്‍, സിജു വര്‍ഗീസ്, ഏലിയാമ്മ മാത്യു, ബിജു വര്‍ഗീസ്, മാത്യു സക്കറിയ ജോണ്‍സണ്‍ താട് എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റിമാരായ ഫിലിപ്പ് എബ്രഹാം, ലിസ്സി ജോണ്‍സണ്‍ എന്നിവര്‍ ഇടവകയുടെ ഉപഹാരം കൈമാറുകയും ചെയ്തു. ദീപു മാത്യു, രാജന്‍ മത്തായി പൂയപ്പള്ളി എന്നിവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇടവക ആത്മായ ശുശ്രൂഷകന്‍ തോമസ് മാത്യു പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സ്‌നേഹ വിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു. ഇടവകയുടെ പുതിയ വികാരിയായി റവ. തോമസ് ബി. ചുമതലയേറ്റു.