Monday, December 23, 2024

HomeAmericaകുട്ടിപ്പാട്ടുകളുടെ കൂട്ടുകാരന്‍ റിച്ചാര്‍ഡ് ഷെര്‍മന്‍ ഓര്‍മ്മയായി

കുട്ടിപ്പാട്ടുകളുടെ കൂട്ടുകാരന്‍ റിച്ചാര്‍ഡ് ഷെര്‍മന്‍ ഓര്‍മ്മയായി

spot_img
spot_img

ലോസ് ഏഞ്ചല്‍സ്: നിരവധി ലോകപ്രശസ്ത കുട്ടിപ്പാട്ടുകളുടെ ചയിതാവും സംഗീത സംവിധായകനുമായ റിച്ചാര്‍ഡ് ഷെര്‍മന്‍(95) അന്തരിച്ചു. ‘ബെവേര്‍ലി ഹില്‍സിലായിരുന്നു റിച്ചഡ് ഷെര്‍മന്റെ അന്ത്യമെന്ന് ഡിസ്‌നി കമ്പനി അറിയിച്ചു. ചിട്ടി ചിട്ടി ബാങ് ബാങ്’, ജംഗിള്‍ ബുക്ക്, ‘മേരി പോപ്പിന്‍സ്’, ‘തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങള്‍ക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട്. കഴിഞ്ഞദിവസമായിരുന്നു അന്ത്യം

സഹോദരന്‍ റോബര്‍ട്ട് ഷെര്‍മനുമായി ചേര്‍ന്നായിരുന്നു പാട്ടെഴുത്ത്.
1960മുതല്‍ 1973വരെ ഡിസ്‌നിയുടെ സംഗീതവിഭാഗത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ആ സമയത്ത് 27 സിനിമകള്‍ക്കും അത്രത്തോളം ടെലിവിഷന്‍ ചിത്രങ്ങള്‍ക്കുമായി ഇരുനൂറിലേറെ പാട്ടുകളാണ് റിച്ചാര്‍ഡും റോബര്‍ട്ടും ചേര്‍ന്നൊരുക്കിയത്.

1964ല്‍ ഇറങ്ങിയ ‘മേരി പോപ്പിന്‍സി’ന്റെ പശ്ചാത്തലസംഗീതവും അതിലെ ‘ചിം ചിം ചെറീ’യെന്ന ഗാനവും അവരെ ഓസ്‌കറിന് അര്‍ഹരാക്കി. റോബര്‍ട്ട് എഴുതുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1928 ജൂണ്‍ 12-നാണ് റിച്ചഡ് മോര്‍ട്ടന്‍ ഷെര്‍മന്‍ ജനിച്ചത്. പാട്ടെഴുത്തുകാരനായ അച്ഛന്‍ അല്‍ ഷെര്‍മന്റേയും നടി റോസയുടേയും മക്കള്‍ കലാ രംഗത്ത് അവരേക്കാള്‍ പ്രശസ്തരായി. ബെവേര്‍ലി ഹൈസ്‌കൂളില്‍ റിച്ചാഡ് പിയാനോയും ഫ്ളൂട്ടും പിക്കളോയും പഠിച്ചു. ന്യൂയോര്‍ക്കിലെ ബാര്‍ഡ് കോളജില്‍ സംഗീതവും.

പാട്ടെഴുതാനും വില്‍ക്കാനും പ്രയാസമാണെന്നുപറഞ്ഞ അച്ഛന്റെ വാക്കുകള്‍ സഹോദരങ്ങള്‍ വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ഓസ്‌കറും ഗ്രാമിയും നേടി. 2016-ല്‍ ‘ജംഗിള്‍ ബുക്ക് ‘ വീണ്ടും സിനിമയായെത്തിയപ്പോള്‍ റിച്ചാര്‍ഡ് അതിനുവേണ്ടി പുതിയ വരികളെഴുതി. 2018-ല്‍ ‘ക്രിസ്റ്റഫര്‍ റോബി’നിലെ പാട്ടുകള്‍ക്ക് ഈണമിട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments