ഫ്‌ളോറിഡ: അമിതവേഗത്തിലെത്തിയ കാറിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ യാദാദ്രി ഭോംഗിര്‍ ജില്ലയിലെ യാദഗരിപള്ളി സ്വദേശിനിയായ സൗമ്യ (25) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറ് സൗമ്യയെ ഇടിച്ചിടുകയായിരുന്നു. ഞായറാഴ്ചച് രാത്രിയാണ് അപകടം സംഭവിച്ചത്. സൗമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സൗമ്യ ഉപരിപഠനത്തിനാണ് യുഎസിലെത്തിയത്. . ഫ്‌ളോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സൗമ്യ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മകളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് മാതാപിതാക്കളായ കോട്ടേശ്വര റാവുവും ബാലാമണിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.