Saturday, September 7, 2024

HomeAmericaനാഷനല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ജേതാവായി ഇന്ത്യന്‍ വംശജനായ 12കാരന്‍

നാഷനല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ജേതാവായി ഇന്ത്യന്‍ വംശജനായ 12കാരന്‍

spot_img
spot_img

ന്യൂയോര്‍ക്: നാഷനല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ ജേതാവായി ഇന്ത്യന്‍ വംശജനായ 12കാരന്‍. ഫ്‌ലോറിഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയായ ബ്രഹത് സോമയാണ് 90 സെക്കന്‍ഡിനുള്ളില്‍ 29 വാക്കുകളുടെ സ്?പെല്ലിങ് തെറ്റാതെ പറഞ്ഞ് ചാമ്പ്യനായത്. സോമക്ക് 50,000ഡോളര്‍(ഏതാണ്ട് 41.64 ലക്ഷം രൂപ)സമ്മാനമായി ലഭിച്ചു. ഇതോടൊപ്പം മറ്റ് സമ്മാനങ്ങളുമുണ്ട്.

30 വാക്കുകളാണ് സോമയുടെ മുന്നില്‍ ഉണ്ടായിരുന്നത്. 90 സെക്കന്‍ഡിനുള്ളില്‍ 29 വാക്കുകളുടെ സ്?പെല്ലിങ് കൃത്യമായി പറയാന്‍ ഈ മിടുക്കന് സാധിച്ചു. ഫൈനലിലെ മറ്റൊരു മത്സരാര്‍ഥിയായ ഫൈസാന്‍ സാക്കി 25 വാക്കുകളുടെ സ്?പെല്ലിങ് പറഞ്ഞു. എന്നാല്‍ അതില്‍ നാലെണ്ണത്തിന്റെ സ്?പെല്ലിങ് തെറ്റായിരുന്നു.

2022ല്‍ 26 വാക്കുകളില്‍ 22 എണ്ണത്തിന്റെ സ്?പെല്ലിങ് തെറ്റാതെ പറഞ്ഞ് ചാമ്പ്യനായ ഹരിണി ലോഗന്റെ റെക്കോഡാണ് സോമ പഴങ്കഥയാക്കിയത്. ടെക്‌സാസില്‍ നിന്നുള്ള സാക്കിക്ക് 25,000 ഡോളര്‍(ഏകദേശം 20.82 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചു. കാലിഫോര്‍ണിയയിലെ ശ്രേയ് പരീഖ്, നോര്‍ത്ത് കരോലൈനയിലെ അനന്യ പ്രസന്ന എന്നിവര്‍ മൂന്നാംസ്ഥാനത്തെത്തി. ഇരുവര്‍ക്കും 12,500 ഡോളര്‍ സമ്മാനമായി ലഭിക്കും.

ഇത് മൂന്നാംതവണയാണ് സോമ സ്?പെല്ലിങ് ബീ മത്സരത്തില്‍ പ?ങ്കെടുക്കുന്നത്. തെലങ്കാന സ്വദേശിയാണ് സോമയുടെ പിതാവ് ശ്രീനിവാസ് സോമ. 2022ല്‍ സോമക്ക് 163ാം സ്ഥാനമാണ് ലഭിച്ചത്. 2023ല്‍ 74ാം സ്ഥാനത്തെത്തി. 1925 മുതലാണ് നാഷനല്‍ സ്‌പെല്ലിങ് ബീ മത്സരങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments